കെട്ടിടത്തിന്റെ മുകളില്‍ ഉറങ്ങിക്കിടന്നയാള്‍ താഴെ വീണ് മരണമടഞ്ഞു

തളിപ്പറമ്പ്: കെട്ടിടത്തിന്റെ മുകളില്‍ ഉറങ്ങിക്കിടക്കവെ താഴെ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന തമിഴ് നാട് സ്വദേശി മരിച്ചു. ചിന്ന സേലം ജില്ലയിലെ വിഴുപുരം എരിയൂര്‍ വടക്കത്തെരു സ്വദേശി കതിര്‍വേല്‍ (45) ആണ് മരിച്ചത്.

കഴിഞ്ഞ 6 ന് പുലര്‍ചെ 2ന് ചിറവക്ക് മുരുഗന്‍ സ്റ്റീല്‍ ഗോഡൗണിന് മുകളില്‍ ഉറങ്ങിക്കിടക്കവെ താഴെ വീണ് പരിക്കേറ്റ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!