കേരളത്തില്‍ ആദ്യമായി പാമ്പ് സംരക്ഷകര്‍ക്കും കൂട്ടായ്മയായി-കണ്ണൂര്‍ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ–കെ ഡബ്യു ആര്‍–നിലവില്‍ വന്നു

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ വനം വകുപ്പ് ലൈസന്‍സ് ഉള്ള 37 പാമ്പ് സംരക്ഷകര്‍ കണ്ണൂര്‍ വൈല്‍ഡ് ലൈഫ് റെസ്‌ക്യു (കെ ഡബ്ല്യു ആര്‍) എന്ന പേരില്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കി.

ജില്ലയില്‍ നിന്നുള്ള വളണ്ടിയര്‍ റെസ്‌ക്യൂവര്‍മാര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തുള്ള പെരുഞ്ചെല്ലൂര്‍ സംഗീത സഭ ഹാളില്‍ യോഗം ചേര്‍ന്നാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചത്.

കണ്ണൂര്‍ ജില്ലയിലെ പാമ്പുകളെയും വന്യമൃഗങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടി എല്ലാ അംഗങ്ങളും ഒത്തൊരുമിച്ച് പ്രകൃതി സംരക്ഷണവും ബോധവത്കരണവും എന്ന വലിയ ദൗത്യവും ഏറ്റെടുക്കും.

ഇതിനായി മാസത്തില്‍ ഒരിക്കല്‍ ബോധവത്കരണ ക്യാമ്പ്, അതു പോലെ വംശനാശം വരുന്ന പാമ്പുകളും മറ്റു ജീവികളെ കുറിച്ചും ഇന്ത്യയിലെ പ്രധാനമായ സംരക്ഷകരെ കണ്ണൂരില്‍ എത്തിക്കാനും അവരുമായി ആശയ വിനിമയം നടത്തുവാനും, പാമ്പുകളെ കുറിച്ചും മറ്റു വന്യ ജീവികളെ കുറിച്ചുമുള്ള പരിജ്ഞാനം വര്‍ധിപ്പിക്കുവാനുമാണ് ശ്രമം.

കൂട്ടായ്മയില്‍ അഞ്ചു കോര്‍ മെമ്പര്‍മാരെയും അഞ്ചു എക്‌സിക്യൂട്ടീവ് മെമ്പര്‍മാരെയും തിരഞ്ഞെടുത്തു.

വിജയ് നീലകണ്ഠന്‍, റിയാസ് മാങ്ങാട്, ബിജിലേഷ് കോടിയേരി, രഞ്ജിത്ത് നാരായണന്‍, മനോജ് കാമനാട്ട് എന്നിവരാണ് ഈ കൂട്ടായ്മയെ നയിക്കുക.

എക്‌സികുട്ടീവ് മെമ്പര്‍മാരായി രഗിനേഷ് മുണ്ടേരി, സന്ദീപ് ചക്കരക്കല്‍, ഷംസീര്‍ കൂത്തുപറമ്പ്, പവിത്രന്‍ പയ്യന്നൂര്‍, നിധീഷ് ചാലോട്. എന്നിവരെ തിരഞ്ഞെടുത്തു.

കേരളത്തില്‍ ആദ്യമയാണ് പാമ്പ് സംരക്ഷകരുടെ ജില്ലാ തലത്തിലുള്ള കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് പരിപാടിക്ക് ചുക്കാന്‍പിടിച്ച വിജയ് നീലകണ്ഠന്‍ പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് മനോജ് മാധവന്‍ 9526763333, ബിജിലേഷ്- 9744976991 എന്നിവരുടെ നമ്പറില്‍ വിളിച്ച് സേവനം സ്വീകരിക്കാവുന്നതാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!