ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് അഞ്ച് വര്‍ഷത്തിന് ശേഷം പിടിയില്‍

തളിപ്പറമ്പ്: കണികുന്ന് സോമേശ്വരി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് അഞ്ച് വര്‍ഷത്തിന് ശേഷം പിടിയിലായി. തൃശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറത്തെ ഫക്രുദ്ദീന്‍ (46) ആണ് പിടിയിലായത്.

2014 നവംബറിലാണ് ക്ഷേത്രത്തില്‍ നിന്ന് പണവും പൂജാരിയുടെ മൊബെല്‍ ഫോണും പതിനഞ്ചായിരം രൂപയും മോഷണം പോയത്. 

പത്തനംതിട്ട റാന്നി പോലീസിന്റെ പിടിയിലായ പ്രതിയുടെ ഫിങ്കര്‍ പ്രിന്റ് എല്ലാ പോലീസ് സ്റ്റേഷനിലും അയച്ച് കൊടുത്തത് പ്രകാരം തളിപ്പറമ്പ എസ്.ഐ കെ.പി.ഷൈനിന്റെ നേതൃത്യത്തില്‍ നടത്തിയ പരിശോധനയിലാണ് മോഷ്ടാവിന്റെ വിരലടയാളം ക്ഷേത്ര കവര്‍ച്ചയിലെ മോഷ്ടാവിന്റെതാണെന്ന് തിരിച്ചറിഞ്ഞത്.

മോഷ്ടാവിനെ കസ്റ്റഡില്‍ വാങ്ങി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.കേരളത്തിലെ വിവിധ സ്റ്റേഷന്‍ പരിധികളിലെ കവര്‍ച്ച കേസില്‍ പ്രതിയാണ് ഫക്രുദ്ദീനെന്ന് പേലീസ് പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!