ഡോ.സുധാകരന്‍ മികച്ച ഡോക്ടര്‍ എന്നതിലുപരി മനുഷ്യസ്‌നേഹിയായ വ്യക്തിത്വം –എ.വി.പ്രകാശന്‍, നടുവില്‍ എഴുതുന്നു–

തളിപ്പറമ്പ്: കാന്‍സര്‍ രോഗ വിദഗ്ദ്ധനായ ഡോ. സുധാകരന് അഭിമന്യുവിന്റെ വിയോഗം അദ്ദേഹവമുായി ബന്ധമുണ്ടായിരുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വലിയ ദു:ഖമായി.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും നടുവില്‍ സ്വദേശിയുമായ എ.വി.പ്രകാശന്‍ ഡോക്ടര്‍ സുധാകരനെ അനുസ്മരിക്കുന്നു.——-

കേരളത്തിലെപ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.സുധാകരന്‍ സാറിന്റെ മരണവാര്‍ത്ത ഏറെ വ്യസനം ഉളവാക്കുന്നതാണ്.

പരിയാരം മെഡിക്കല്‍ കോളേജില്‍ ഒങ്കോളജി വിഭാഗം തലവനായ അദ്ദേഹത്തെയും കാന്‍സര്‍ രോഗം കീഴടക്കുകയും

ചികിത്സയിലിരിക്കെ തിരുവനന്തപുരം കാന്‍സര്‍ സെന്ററില്‍ വെച്ച് മരണത്തിനു കീഴടങ്ങുകയും ചെയ്തുവെന്ന വാര്‍ത്ത വേദനാജനകമാണ്.

മികച്ച ഡോക്ടറെന്നതിലുപരി മനുഷ്യസ്‌നേഹി കൂടിയായിരുന്ന അദ്ദേഹത്തിന്റെ നന്മ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ ഞാന്‍.

എന്റെ മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് 7 വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ദേഹത്തെ അടുത്തറിയാന്‍ കഴിഞ്ഞു.

ഏറെ കാലത്തെ ചികിത്സക്കു ശേഷം അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞ നിമിഷം പരിയാരം മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍

പൊട്ടിക്കരഞ്ഞ എന്നെ അദ്ദേഹം മുറിയില്‍ കൊണ്ടിരുത്തി പുറത്ത് തലോടി ആശ്വസിപ്പിച്ചത് ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

മനുഷ്യ സ്‌നേഹിയായ ഡോക്ടറുടെ വേര്‍പാടില്‍ പ്രണാമമര്‍പ്പിക്കുന്നുവെന്ന് പ്രകാശന്‍ കുറിക്കുന്നു.

ഒരേസമയം ജനകീയനായ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനും സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകനും കൂടിയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിട്ട വലിയ മനുഷ്യസ്‌നേഹിയെക്കൂടിയാണ് നഷ്ടമായിരിക്കുന്നതെന്നും, അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നതായും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എസ് അജിത്തും മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപും അറിയിച്ചു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍മാരായിരുന്ന ഡോ എന്‍ റോയ്, ഡോ കെ.എം.കുര്യാക്കോസ് എന്നിവരും വിയോഗത്തില്‍ അനുശോചിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!