കരിമ്പം സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് സുറിയാനി പളളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപതിനേഴാം ഓര്‍മ്മപെരുന്നാള്‍ ഇന്നും നാളെയും

തളിപ്പറമ്പ് : പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപതിനേഴാം ഓര്‍മ്മപെരുന്നാള്‍ കരിമ്പം സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് സുറിയാനി പളളിയില്‍ ഇന്നും നാളെയും(നവംബര്‍ 8, 9) ആഘോഷിക്കുന്നു.

നവംബര്‍ മൂന്നിന് പ്രഭാത നമസ്‌ക്കാരത്തിനും വിശുദ്ധ കുര്‍ബാനക്കും ശേഷം പെരുന്നാള്‍ കൊടിയേറ്റ് നടന്നു. ഇന്ന് സന്ധ്യാ നമസ്‌ക്കാരവും മുന്‍ വികാരി റവ. ഫാ വര്‍ഗ്ഗീസ് തോമസ് നയിക്കുന്ന വചന പ്രഘോഷണം നടക്കും.

ഏഴുമണിക്ക് ദേവാലയത്തില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ഭക്തി നിര്‍ഭരമായ പ്രദക്ഷിണം തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കുസമീപത്തുകൂടി തിരികെ പളളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് 8.30ന് ആശിര്‍വാദവും സ്‌നേഹവിരുന്നും നടക്കും.

നാളൈ 7.45 ന് പ്രാഭാത നമസ്‌ക്കാരം. 8.45ന് റവ. ഫാദര്‍മാരായ ജൂബിന്‍ കരിപ്പായില്‍, ജോബി കോടിയാട്ട്, വര്‍ഗ്ഗീസ് തോമസ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന. 10ന് മധ്യസ്ഥ പ്രാര്‍ത്ഥന, 10.30ന് ദേവാലയ പ്രദക്ഷിണം. 11ന് ആശിര്‍വാദം, തുടര്‍ന്ന് നേര്‍ച്ചവിളമ്പും കൊടിയിറക്കും നടക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!