സംസ്ഥാന പോലീസില്‍ 15 സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം, ടി.പി.സുമേഷ് കണ്ണൂര്‍ വിജിലന്‍സിലേക്ക്-

തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പില്‍ 15 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം.

കോഴിക്കോട് റൂറല്‍ പോലീസ് ജില്ലയിലെ ചോമ്പാല സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി.സുമേഷിനെ കണ്ണൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സി ഐ ആയി മാറ്റി നിയമിച്ചു.

സുമേഷ് നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്നു. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശിയാണ്.

മറ്റ് സ്ഥലം മാറ്റങ്ങള്‍-(ബ്രാക്കറ്റില്‍ നിലവിലുള്ള സ്റ്റേഷന്‍) എസ്.നിസാം(ചന്തേര)-ബേക്കല്‍, പി.നാരായണന്‍(ബേക്കല്‍)-ചന്തേര, ടി.എന്‍.സന്തോഷ്‌കുമാര്‍(ബേപ്പൂര്‍)-ചക്കരക്കല്‍, ജി.അജിത്ത്കുമാര്‍(ക്രൈംബ്രാഞ്ച്, കാസര്‍ഗോഡ്)-ക്രൈംബ്രാഞ്ച്, കണ്ണൂര്‍, എന്‍.ഒ.സിബി(ക്രൈംബ്രാഞ്ച്, കണ്ണൂര്‍)-പടിഞ്ഞാറെത്തറ,വയനാട്-കെ.വി.മഹേഷ്(പടിഞ്ഞാറെത്തറ)-നീലേശ്വരം, പി.ആര്‍.മനോജ്(നീലേശ്വരം)-മട്ടന്നൂര്‍, വിശാല്‍ ജോണ്‍സണ്‍(KEPA-തൃശൂര്‍)-കട്ടപ്പന, എ.സി.മനോജ്കുമാര്‍(ക്രൈംബ്രാഞ്ച, മലപ്പുറം)-മണ്ണാര്‍ക്കാട്, എച്ച്.എല്‍.സജീഷ്(പനങ്ങാട്,കൊച്ചി)-കഠിനംകുളം, പി.വി.വിനീഷ്‌കുമാര്‍(കഠിനംകുളം)-വിജിലന്‍സ്, എം.ശൈലേഷ്‌കുമാര്‍(അരൂര്‍)-തൃശൂര്‍ കണ്‍ട്രോള്‍റൂം, പി.എസ്.സുബ്രഹ്മണ്യന്‍(കുമ്പള കോസ്റ്റല്‍)-അരൂര്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!