വിളയാങ്കോട് നവോദയയുടെ സംസ്ഥാനതല പ്രൊഫഷണല്‍ നാടകോല്‍സവം നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ

പരിയാരം: വിളയാങ്കോട് നവോദയാ കലാസമിതി സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രൊഫഷണല്‍ നാടകോല്‍സവം നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ വിളയാങ്കോട് പ്രത്യേകം സജീകരിച്ച ഗിരീഷ് കര്‍ണാഡ് നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

28 ന് വൈകുന്നേരം ആറിന് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.  സംഘാടകസമിതി ചെയര്‍മാന്‍അഡ്വ.ബി.അബ്ദുള്ള അധ്യക്ഷത വഹിക്കും.കരിവെള്ളൂര്‍ മുരളി മുഖ്യപ്രഭാഷണം നടത്തും.

എം.എം.മധുസൂതനന്‍, ടി.വി.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് രാത്രി ഏഴിന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നമ്മളില്‍ ഒരാള്‍ നാടകം അരങ്ങേറും.

29 ന് വൈകുന്നേരം ആറിന് സാംസ്‌ക്കാരിക സമ്മേളനവും നാടകവിചാരവും പരിപാടിയില്‍ ടി.വി.രമേശന്‍ അധ്യക്ഷത വഹിക്കും.കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രദീപ്മണ്ടൂര്‍, കെ.സുരേഷ് മാസ്റ്റര്‍ എന്നിവര്‍ നാടക ചര്‍ച്ചയില്‍ പങ്കെടുക്കും. എം.വി.രതീഷ്‌കുമാര്‍, പി.വി.സരള, എം.വി.മനോഹരന്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി ഏഴിന് ഒരുമ തിരുവനന്തപുരത്തിന്റെ ചെറിയകുടുംബവും വലിയ മനുഷ്യരും നാടകം അരങ്ങേറും.

30 ന് വൈകുന്നേരം ആറിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ കെ.ജി.വല്‍സലകുമാരി അധ്യക്ഷത വഹിക്കും. ടി.വി.മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. നാടകപ്രവര്‍ത്തകരായ പി.ഗോപാലന്‍, പി.ടി.മനോജ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. കെ.ആര്‍.പത്മനാഭന്‍, ടി.വി.ഭാസ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിക്കും രാത്രി ഏഴിന് വള്ളുവനാട് ബ്രഹ്മയുടെ പാട്ടുപാടുന്ന വെള്ളായി നാടകം.

ഡിസംബര്‍ ഒന്നിന് സമാപന സമ്മേളനം മാടായി സഹകരണ റൂറല്‍ ബാങ്ക് പ്രസിഡന്റും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ പി.പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.ബി.അബ്ദുള്ള അധ്യക്ഷത വഹിക്കും. പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര മുഖ്യപ്രഭാഷണം നടത്തും. നാടക് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രകാശന്‍ ചെങ്ങല്‍ നാടകവിചാരം നടത്തും. എം.എം.മധുസൂതനന്‍, എം.വി.മോഹനന്‍ എന്നിവര്‍ പ്രസംഗിക്കും.തുടര്‍ന്ന് രാത്രി ഏഴിന് കൊച്ചിന്‍ അഭിനയയുടെ ആലില പോലൊരു കാലം നാടകവും അരങ്ങേറും.

നാടകോല്‍സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകരായ അഡ്വ. ബി.അബ്ദുള്ള, പി.വി.രമേശന്‍, എം.എം.മധുസൂതനന്‍, ടി.വി.മോഹനന്‍, പി.വി.സുരേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!