സുഭിക്ഷ കേരളം പദ്ധതി തരംഗമാവുന്നു-ബക്കളം നെല്ലിയോട്ട് ഏഴേക്കര്‍ തരിശുഭൂമി ഇനി കതിരണിയും.

ബക്കളം: കര്‍ഷക തൊഴിലാളി യൂണിയന്‍ ബക്കളം വില്ലേജ് കമ്മിറ്റിയും നെല്ലിയോട് യൂണിറ്റും സംയുക്തമായി 12 വര്‍ഷമായി തരിശിട്ട 7 ഏക്കര്‍ ഭൂമിയില്‍ വിത്ത് വിതച്ചു.

പത്തോളം കര്‍ഷക തൊഴിലാളികളുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം തൊട്ടടുത്ത വയലില്‍ 35 ഏക്കര്‍ നെല്‍ കൃഷി, പച്ചക്കറി കൃഷി എന്നിവ നടത്തി ജനകീയ പുത്തരിയും സംഘടിപ്പിച്ചിരുന്നു.

സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടെ കൃഷി നടത്തുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വിത്ത് വിതക്കല്‍ ഉദ്ഘാടനം ചെയ്തു.

കെ.പി.നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദന്‍, പി.സന്തോഷ്, കെ ഷാജു, ഒ.ബാലകൃഷ്ണന്‍, ഇ.അശോക് കുമാര്‍, കെ. ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!