ഷിജോ ജേക്കബിന്റെ സത്യസന്ധതയില്‍ സുജാതക്ക് തിരിച്ചു കിട്ടിയത് രണ്ടരപവന്റെ താലിമാല

തളിപ്പറമ്പ്: ഷിജോ ജേക്കബിന്റെ സത്യസന്ധതയില്‍ സുജാതക്ക് തിരിച്ചു കിട്ടിയത് രണ്ടരപവന്റെ താലിമാല. കഴിഞ്ഞ ദിവസം ചിറവക്കിന് സമീപത്ത് ദേശീയ പാതയില്‍ നിന്നാണ് ചെമ്പന്തൊട്ടി സ്വദേശി  അധികാരത്തില്‍
ഹൗസില്‍ ഷിജോ ജേക്കബിന് സ്വര്‍ണത്താലിമാല വീണു കിട്ടിയത്.

മാലയുടെ ഉടമസ്ഥയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഇത് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ കീഴാറ്റൂര്‍ മാന്തം കണ്ടിലെ കെ.ടി വി ഹൗസില്‍ കെ.സുജാതക്ക് എഎസ്‌ഐ രവീന്ദ്രന്റെ സാന്നിധ്യത്തിലാണ് ഷിജോ ജേക്കബ് മാല കൈമാറിയത്. തളിപ്പറമ്പ് ഷോപ്‌റിക്‌സിലെ ജീവനക്കാരിയാണ് സുജാത.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!