സുസ്ഥിര-ഊര്‍ജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി സിഗ്നേച്ചര്‍ കാമ്പയിന്‍ നടത്തി.

പിലാത്തറ: ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് ആന്റ് ആക്ഷന്‍ -സുസ്ഥിര യുടെ നേതൃത്വത്തില്‍ ഊര്‍ജ്ജ കിരണ്‍ 2019-20 ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പിലാത്തറ, പരിയാരം എന്നിവിടങ്ങളില്‍ സിഗ്‌നേച്ചര്‍ കാമ്പയിന്‍ സംഘടിപ്പിച്ചു.

ഊര്‍ജ്ജ സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററും, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡെവലപ്പ്‌മെന്റും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്റെ കല്ല്യാശ്ശേരി നിയോജക മണ്ഡലം ഉദ്ഘാടനം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രീത പിലാത്തറയില്‍ നിര്‍വ്വഹിച്ചു.

സുസ്ഥിര ഡയരക്ടര്‍ സണ്ണി ആശാരിപറമ്പില്‍ അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി പ്രവര്‍ത്തകനായ നിശാന്ത് പരിയാരം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലഘുലേഖ വിതരണം മെറീന സെബാസ്റ്റ്യന് നല്‍കിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രീത നിര്‍വ്വഹിച്ചു. വി.വി.രഞ്ജിത്ത് പ്രസംഗിച്ചു.

ആരോഗ്യ സര്‍വകലാശാല കലോത്സവ വേദിയായ പരിയാരം ഗവ.ആയുര്‍വ്വേദ കോളേജ് കോമ്പൗണ്ടിലും സിഗ്‌നേച്ചര്‍ കാമ്പയിന്‍ സംഘടിപ്പിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!