തളിപ്പറമ്പിലെ ബേക്കറി നിര്‍മ്മാണ യൂണിറ്റുകള്‍ കണ്ടാല്‍ പിന്നെ ആരും ഇത് തിന്നില്ല–

 

തളിപ്പറമ്പ്: മണ്ണും പൊടിയും പുരണ്ട തറയില്‍ നിരത്തിവെച്ച കെയിക്കുകള്‍, അലസമായി പല സ്ഥലങ്ങളിലായി തിരുകിവെച്ച നിലയില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍—പുഴുവരിക്കുന്ന പരിസരങ്ങള്‍– ഇത് തളിപ്പറമ്പിലെ ഇതര സംസ്ഥാന ബേക്കറികളുടെ അവസ്ഥ.

തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ അനുമതിയില്ലാതെ വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന ഇതര സംസ്ഥാനക്കാരുടെ ബേക്കറികള്‍ കണ്ട് നഗരസഭാ ആരോഗ്യ വിഭാഗം ഞെട്ടി.

ഇന്നലെ രാവിലെ മുതല്‍ അള്ളാംകുളം, പാലകുളങ്ങര പ്രദേശങ്ങളിലാണ് റെയിഡ് നടന്നത്.

അള്ളാംകുളത്ത് അഞ്ച് വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ബേക്കറികളില്‍ നാലെണ്ണം നടത്തിപ്പുകാര്‍ നാട്ടില്‍ പോയതിനാല്‍ പൂട്ടിയ നിലയിലായിരുന്നു.

പ്രവര്‍ത്തിക്കുന്ന ഒരു ബേക്കറി അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. പാലകുളങ്ങരയില്‍ ക്വാളിറ്റി എന്ന പേരില്‍ നടത്തിവന്ന ബേക്കറി യൂണിറ്റില്‍ അങ്ങേയറ്റം വൃത്തിഹീനമായ അവസ്ഥയായിരുന്നു.

കേക്ക് ഉള്‍പ്പെടെ നിര്‍മ്മിച്ച കൊണ്ടിരിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നിലത്ത് വാരിവലിച്ചിട്ട നിലയിലായിരുന്നു.

പുഴുവരിക്കുന്ന പരിസരങ്ങള്‍ അങ്ങേയറ്റം വൃത്തിഹീനമായിരുന്നു. ഇവ ഉടനടി തന്നെ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് നോട്ടീസ് നല്‍കി.

നഗരസഭയടെയോ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയോ ഒരു വിധത്തിലുള്ള ലൈസന്‍സുകളും ഇല്ലാതെയാണ് പഴയ വീടുകള്‍ വാടകയ്ക്കെടുത്ത് ഇതര സംസ്ഥാനക്കാര്‍ ഇരുന്നൂറിലേറെ ബേക്കറികളാണ് നഗരസഭാ പ്രദേശത്ത് നടത്തുന്നത്.

പൊതുജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ബേക്കറിഉല്‍പ്പാദന യൂണിറ്റുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍-മാന്‍-ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു.

വൃത്തിഹീനമായ ചുറ്റുപാടുകള്‍ ആയതിനാല്‍ ആളുകള്‍ താമസിക്കാന്‍ മടിക്കുന്ന ഉപേക്ഷിക്കപ്പെട്ട വീടുകളും കെട്ടിടങ്ങളും ലൈന്‍മുറികളും വാടകയ്ക്കെടുത്താണ് ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

നഗരസഭാ ആരോഗ്യവിഭാഗമോ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരോ ഒരു വിധത്തിലുള്ള പരിശോധനകളും നടത്താത്ത ഇവിടങ്ങളില്‍ നിര്‍മ്മിക്കുന്ന പല സാധനങ്ങളും സ്ത്രീകളാണ് വീടുകളില്‍ എത്തിച്ച് വില്‍പന നടത്തുന്നതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

ഉപയോഗിച്ച് പഴകിയ ഭക്ഷ്യഎണ്ണ രാത്രിയുടെ മറവില്‍ ഇവിടെയുള്ള ആവശ്യങ്ങള്‍ക്കായി എത്തിച്ചു നല്‍കുന്നുണ്ട്. രോഗഹേതുവായി മാറുന്ന നിരവധി നിരോധിത വസ്തുക്കളും ഇവര്‍ ഭക്ഷ്യവിഭവങ്ങളില്‍ ഉപയോഗിക്കുന്നതായും പരാതികളുണ്ട്.

ലൈസന്‍സ് എടുക്കാതെ ഇത്രയേറെ ഭക്ഷ്യോല്‍പ്പന്ന യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് സംശയാസ്പദമാണെന്നും ഇതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാത്തപക്ഷം കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും മാന്‍ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് എച്ച് ഐ പി.പി. ബൈജു, ജെഎച്ച് ഐ അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ റെയിഡ് നടന്നത്. അടുത്ത ദിവസങ്ങളിലും റെയിഡ് തുടരുമെന്ന് എച്ച് ഐ പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!