തളിപ്പറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണസമിതി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കോടതി തടഞ്ഞു

തളിപ്പറമ്പ് : തളിപ്പറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണസമിതി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കോടതി തടഞ്ഞു. ഇന്നലെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെ തളിപ്പറമ്പ് കോ-ഓപറേറ്റീവ് കോളജിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

കനത്ത പൊലിസ് കാവലില്‍ സമാധനപരമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും വോട്ടര്‍പട്ടികയില്‍ അര്‍ഹതയില്ലാത്തവര്‍ കടന്നുകൂടിയിട്ടുണ്ടെന്ന പയ്യന്നൂര്‍ സോഷ്യല്‍ വര്‍ക്കേഴ്സ് വെല്‍ഫേര്‍ സഹകരണ സംഘം നല്‍കിയ പരാതിയെ തുടര്‍ന്ന് കോടതി ഫലപ്രഖ്യാപനം തടയുകയായിരുന്നു.

എട്ടുബൂത്തുകളാണ് വോട്ടിങിന് ഒരുക്കിയത്. തളിപ്പറമ്പ് താലൂക്ക് പരിധിയിലെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉള്‍പ്പെടെ 6243 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇവരില്‍ 65 ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തി.

24 പേരാണ് മത്സരിച്ചത്. വ്യവസായ സഹകരണ സംഘം പ്രതിനിധി കെ.പി കുഞ്ഞികൃഷ്ണന്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. വരണാധികാരി പി.വി സുരേഷ്‌കുമാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കോടതി ഉത്തരവിന് ശേഷം മാത്രമേ ഇനി വോട്ടെണ്ണല്‍ നടക്കുകയുള്ളൂ.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!