തളിപ്പറമ്പ് പോലീസ് മാസ്‌ക്കിന് പുറകെ,  കഞ്ചാവ് പിടികൂടി എക്‌സൈസ് സംഘം കയ്യടി നേടി.

തളിപ്പറമ്പ്: മാസ്‌ക്കിന് പിറകെ മാത്രം ഓടി തളിപ്പറമ്പ് പോലീസ് നിഷ്‌ക്രിയമായപ്പോള്‍ കഞ്ചാവ്-മയക്കുമരുന്ന് ഇടപാടുകള്‍ക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിച്ച് തളിപ്പറമ്പ് എക്‌സൈസ് സംഘം മാതൃകയായി.

രണ്ട് പേരില്‍ നിന്നായി തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘം 40 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

പൂവ്വത്തെ കക്കോട്ടകത്ത് വീട്ടില്‍ കെ.ഫര്‍ദ്ദീന്‍(20), കരിമ്പം സര്‍സയ്യിദ് ഹൈസ്‌കൂളിന് സമീപത്തെ നാസ്മ മന്‍സിലില്‍ കെ.മുഹമ്മദ്(19) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രിവന്റീവ് ഓഫീസര്‍മാരായ പി.വി.കമലാക്ഷന്‍, കെ.വി.ഗിരീഷ്, ഗ്രേഡ് എക്‌സൈസ് ഓഫീസര്‍മാരായ രാജീവന്‍ പച്ചക്കൂട്ടത്തില്‍, രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിജിഷ, വിനീഷ്, ഇബ്രാഹിം ഖലീല്‍, മുഹമ്മദ് ഹനീഫ, രജിരാഗ്, അനു എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

കഞ്ചാവ്-മദ്യ മാഫിയകള്‍ തളിപ്പറമ്പ് നഗരത്തില്‍ പിടിമുറുക്കിയിട്ടും അവര്‍ക്കെതിരെ ചെറുവിരല്‍പോലും അനക്കാതെ മാസ്‌ക്ക് വേട്ട മാത്രം നടത്തുന്ന തളിപ്പറമ്പ് പോലീസിനെതിരെ വ്യാപക ജനരോഷം രൂപം കൊണ്ടുവരുന്നതിനിടയില്‍ എക്‌സൈസ് സംഘം നിലപാട് കര്‍ശനമാക്കിയത് വലിയ പ്രശംസക്ക് അര്‍ഹമായിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!