തളിപ്പറമ്പ് നഗരസഭ ഓഫീസിന് മുന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഗാന്ധിയന്‍ പ്രതിഷേധം-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ പരിഗണനക്ക് നല്‍കിയ അപേക്ഷകള്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നഗരസഭാ ഓഫീസിന് മുന്നില്‍ നിരാഹാര കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി.

പുളിമ്പറമ്പിലെ ജോസ് തോണിക്കുഴിയാണ് ഇന്ന് രാവിലെ പത്ത് മണി മുതല്‍ നഗരസഭാ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പതാകയുമേന്തി സത്യാഗ്രഹം നടത്തിയത്.

നഗരസഭ മുപ്പതാം വാര്‍ഡിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ നടന്ന അഴിമതിക്കെതിരെ പ്രതികരിച്ചതിന് നഗരസഭാ കൗണ്‍സിലര്‍ പ്രകാശന്റെ നേതൃത്വത്തില്‍ തന്നെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതിനെതിരെ നടപടി സ്വീകരിക്കുക, നഗരസഭ റോഡരിക് കയ്യേറി കെട്ടിടം നിര്‍മിച്ചതിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോസ് കഴിഞ്ഞ വര്‍ഷം നഗരസഭാ സെക്രട്ടറിക്ക് നല്‍കിയ പരാതിക്ക് മറുപടി പോലും നല്‍കിയില്ലെന്നും, തളിപ്പറമ്പ് നഗരസഭയില്‍ യു ഡി എഫും സി പി എമ്മും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും ഇദ്ദേഹം ആരോപിച്ചു.

ജോസ് തോണിക്കുഴിയെ നഗരസഭാ സെക്രട്ടറി കെ. പി. ഹസീന സംസാരിക്കാനായി ചേമ്പറിലേക്ക് വിളിപ്പിച്ചെങ്കിലും സത്യാഗ്രഹം ഇരിക്കുന്ന സ്ഥലത്തേക്ക് സെകട്ടറി വരണമെന്ന നിലപാടിലായിരുന്നു ജോസ് തോണിക്കുഴി.

എന്നാല്‍ സെക്രട്ടറി ഇതിന് തയ്യാറാവാതിരുന്നതോടെ സത്യാഗ്രഹം തുടര്‍ന്നു.

ഉച്ചക്ക് ശേഷം രണ്ട് മണിയോടെ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഇടപെട്ട് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് സത്യാഗ്രഹം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

നേരത്തെ തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നില്‍ 2 തവണയും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ രാജി ആവശ്യപ്പെട്ട് തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് മുന്നിലും ഇദ്ദേഹം സത്യാഗ്രഹം അനുഷ്ഠിച്ചിരുന്നു.

മഹിളാ കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് കുഞ്ഞമ്മ തോമസിന്റെ ഭര്‍ത്താവാണ് ജോസ് തോണിക്കുഴി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!