വധശ്രമക്കേസിലെ പ്രതി ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് ശേഷം പിടിയിൽ

തളിപ്പറമ്പ്: വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ 25 വർഷ ങ്ങൾക്ക് ശേഷം പിടികൂടി.

കുപ്പം സ്വദേശി പാലക്കോടൻ പിരിയൻ സിദ്ധിഖ് (45) നെ ആണ് തളിപ്പറമ്പ സി.ഐ. എൻ.കെ.സത്യനാഥന്റെ നേതൃത്യത്തിൽ പിടികൂടിയത്.

കുപ്പത്ത് വച്ച് 1998 ൽ സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി ആണ് അറസ്റ്റിലായ സിദ്ധിഖ്.

എ എസ് ഐ എ.ജി. അബ്ദുൾ റൗഫ് , സിപിഒ. മാരായ പ്രമോദ്, ഗിരീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!