തളിപ്പറമ്പ് പുഷ്പഗിരി ദർശന ധ്യാനകേന്ദ്രത്തിൽ ത്രിദിന നാൽപ്പത് മണി ആരാധന നാളെ മുതൽ

തളിപ്പറമ്പ്: പുഷ്പഗിരി ദർശന ധ്യാനകേന്ദ്രത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന നാൽപ്പതു മണി ആരാധന 25, 26, 27 തീയതികളിൽ നടക്കും.

രാവിലെ മുതൽ വൈകുന്നേരം വരെ വചനപ്രഘോഷണം, കുമ്പസാരം, സൗഖ്യാരാധന, ആത്മീയ കൗൺസിലിംഗ് എന്നിവയോടെയാണ് പരിപാടി നടക്കുക. 25 ന് രാവിലെ ആറ് മുതൽ വിശുദ്ധ കുർബാനയും ആരാധനയും തുടർന്ന് 9.30 ന് ജപമാല, വചന പ്രഘോഷണം ആരാധന എന്നിവയ്ക്ക് ബ്രദർ. ശശി മാർട്ടിൻ നേതൃത്വം വഹിക്കും.

1.30 ന് ഫാ.ജോർജ് കളത്തിൽ സി എം ഐ .വിശുദ്ധ കുർബാന പ്രസംഗം നടത്തും. വൈകുന്നേരം മൂന്നിന് സൗഖ്യാരാധനക്ക് ഫിലോ കരേടൻേ നേതൃത്വം വഹിക്കും.

26 ന് തലശേരി അതിരൂപത വികാരി ജനറാൾ മോൺ.ഡോ.അലക്സ് താരാ മംഗലം, ഫാ.ബാബു കുഴുമ്പിൽ സിഎംഐ, സിസ്റ്റർ സ്നേഹ എന്നിവരും 27 ന് സമാപന ദിവസം ബ്രദർ ജോസ് വേളൂർ, ഫാ.ജേക്കബ് മൂരിക്കുന്നേൽ സി എം ഐ, ഫാ.ബാബു കുഴുമ്പിൽ എന്നിവർ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.

താൽപര്യമുള്ളവർക്ക് താമസിച്ച് ആരാധന നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദർശന ഡയരക്ടർ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!