തളിപ്പറമ്പില്‍ വീണ്ടും വര്‍ണ്ണവസന്തം : തളിപ്പറമ്പ് പുഷ്‌പോത്സവ് 2019 ഡിസംബര്‍ 20 മുതല്‍

തളിപ്പറമ്പ് : തളിപ്പറമ്പില്‍ വര്‍ണ്ണ വസന്തമൊരുക്കാന്‍ വീണ്ടും തളിപ്പറമ്പ് പുഷ്‌പോല്‍സവ്. കഴിഞ്ഞ സപ്തംബര്‍ 16 ന് ചേര്‍ന്ന തളിപ്പറമ്പ് അഗ്രിഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി ജനറല്‍ ബോഡി യോഗമാണ് ‘തളിപ്പറമ്പ് പുഷ്‌പോത്സവ്2019’ 2 ഡിസംബര്‍ 20 മുതല്‍ 29 വരെ തളിപ്പറമ്പില്‍ വെച്ച് നടത്താന്‍തീരുമാനിച്ചത്.

പുഷ്‌പോല്‍സവ് വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരണയോഗം സപ്തംബര്‍ 27 ന് വൈകുന്നേരം തളിപ്പറമ്പില്‍ വിളിച്ചു ചേര്‍ക്കും.

പുതുമയേറിയ, വിപുലമായപുഷ്പഫല സസ്യ പ്രദര്‍ശനങ്ങള്‍, ബോധവത്കരണ ക്ലാസുകള്‍, വിവിധകലാമത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, വിവിധ മേഖലയിലെപ്രമുഖരെ ആദരിക്കല്‍ തുടങ്ങി വൈവിധ്യങ്ങ

ളായ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

സൊസൈറ്റി പ്രസിഡണ്ട് എം.പി. കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ആനപ്പള്ളി ഗോപാലന്‍, ട്രഷറര്‍ എം.കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!