തളിപ്പറമ്പ് റവന്യു സബ് ഡിവിഷനിലെ ആദ്യത്തെ സബ് കളക്ടറായി തമിഴ് നാട് സ്വദേശിനി ഇലക്യ ചുമതലയേറ്റു

തളിപ്പറമ്പ്: തളിപ്പറമ്പ് റവന്യു സബ് ഡിവിഷനിലെ ആദ്യത്തെ സബ് കളക്ടറായി തമിഴ് നാട് സ്വദേശിനി ഇലക്യ  (27) ഇന്ന് രാവിലെ ചുമതലയേറ്റു.  2017 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ ഇവർ  വെല്ലൂർ റാണിപ്പേട്ട് സ്വദേശിനിയാണ്.

2017 ൽ എസ്.സി വിഭാഗത്തിൽ പെട്ട ഐ എ എസ് ടോപ്പറാണ് ഇലക്യ. ഈ വർഷം ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ച തളിപ്പറമ്പ് റവന്യു ഡിവിഷനിൽ 8 മാസത്തിനുള്ളിൽ ചാർജെടുക്കുന്ന എട്ടാമത്തെ റവന്യു ഡിവിഷണൽ ഓഫീസറാണ് ഇലക്യ.

രാവിലെ ചാർജെടുക്കാനെത്തിയ സബ് കളക്ടറെ കോൺഫിഡൻഷ്യൽ അസി. സി.വി.ബിന്ദു, ജൂനിയർ സൂപ്രണ്ട് സജീവൻ, എൽ എ തഹസിൽദാർ സി.ആർ.ഉഷ എന്നിവർ ചേർന്ന് സ്വീകരിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!