തളിപ്പറമ്പ് സർവീസ് സഹകരണ ബേങ്ക് കുപ്പം ശാഖ ചിറവക്കിലേക്ക് പ്രവര്‍ത്തനം മാറ്റുന്നു

തളിപ്പറമ്പ്: തളിപ്പറമ്പ് സർവീസ് സഹകരണ ബേങ്ക് കുപ്പം ശാഖ ചിറവക്കിലെ ഹൈവേ ഇൻ ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനമാരംഭിക്കുന്നതായി പ്രസിഡന്റ് കല്ലിങ്കീൽ പത്മനാഭൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനം 19 ന് വൈകുന്നേരം 4 ന് കണ്ണൂർ സഹകരണ ജോ. രജിസ്ട്രാർ എം.കെ.ദിനേശ് ബാബു ഉദ്ഘാടനം ചെയ്യും.

ബാങ്ക് പ്രസിഡന്റ് കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിക്കും. ബാങ്കിന് വേണ്ടി പുതുതായി വാങ്ങിയ വാഹനത്തിന്റെ താക്കോൽ കൈമാറ്റം നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമ്മൂദും ലോക്കറിന്റെ താക്കോൽ കൈമാറ്റം അസി. രജിസ്ട്രാർ പി.പി.സുനിലനും നിർവഹിക്കും.

ബാങ്ക് സെക്രട്ടെറി ടി.വി.പുഷ്പകുമാരി, നഗരസഭാ വൈസ് ചെയർപേഴ്സൻ വത്സല പ്രഭാകരൻ, പി.മുഹമ്മദ് ഇഖ്ബാൽ, ജയ്സൺ തോമസ്, ടി.വി.രവി, സക്കറിയ കായക്കൂൽ, ടി.ടി.മാധവൻ, എ.അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിക്കും.

105 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബാങ്ക് കൂടുതൽ വികസന പദ്ധതികൾ ആവിഷ്ക്കരിച്ചു വരികയാണ്. രാഹുൽ ദാമോദരൻ, ടി.വി.പുഷ്പകുമാരി, എ.അബ്ദുൾ ഖാദർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!