ഷെയര്‍ചാറ്റ് കെണിയില്‍ കുടുങ്ങിയവരില്‍ ഏറണാകുളത്തെയും മംഗളൂരുവിലെയും വിദ്യാര്‍ത്ഥിനികള്‍

വാഹിദിനു പിന്നില്‍ സെക്‌സ് 
റാക്കറ്റുണ്ടെന്ന് സൂചന
വരും ദിവസങ്ങളില്‍ കൂടുതല്‍ 
അറസ്റ്റിന് സാധ്യത
വാഹിദിനെ തിങ്കളാഴ്ച്ച പോലീസ് 
കസ്റ്റഡിയില്‍ വാങ്ങും

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പിടിയിലായ വാഹിദിന്റെ ചാറ്റ് വലയില്‍ ഏറണാകുളം ജില്ലക്കാരായ വിദ്യാര്‍ത്ഥിനികളും മംഗളൂരുവിലെ വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെട്ടതായി കണ്ടെത്തി. ഷെയര്‍ചാറ്റ് കെണിയില്‍ വീഴ്ത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാനം കവരുന്ന കൊയ്യം പെരുന്തിലേരി സ്വദേശി എ.വി.വാഹിദിനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ചൊവ്വാഴ്ച്ച രാത്രി പോലീസിന്റെ പിടിയിലാവുമ്പോള്‍ ഇയാള്‍ വടകര ലോകനാര്‍കാവ് സ്വദേശിനിയായ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായി ചാറ്റിങ്ങിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിരവധി വിവരങ്ങള്‍ ചോദ്യം ചെയ്യലിലൂടെ പോലീസിന് ലഭിച്ചിട്ടുണ്ട്. വലിയ ഒരു സെക്‌സ് റാക്കറ്റും ഇയാള്‍ക്ക് പിറകിലുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകാനും സാധ്യതയുണ്ടെന്നാണ് സൂചനകള്‍. എറണാകുളം കോഴിക്കോട് ജില്ലകളിലേക്കു കൂടി വ്യാപിച്ചതാണ് വാഹിദിന്റെ ചാറ്റിങ്ങ് ബന്ധങ്ങള്‍. ചാറ്റിങ്ങ് വലയില്‍ കുടുക്കി ഈയാള്‍ പീഡിപ്പിച്ച വിദ്യാര്‍ത്ഥികളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഫോണിലൂടെയും ചില പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതൊക്കെ പരിശോധിച്ചുവരികയാണ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വാഹിദിനെ തിങ്കളാഴ്ച്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നുണ്ട്. ഇതിനായി അപേക്ഷ സമര്‍പ്പിക്കുമെന്ന് സിഐ എന്‍.കെ.സത്യനാഥന്‍ പറഞ്ഞു.

ചാറ്റിങ്ങിലേക്ക് ക്ഷണിക്കുന്ന വിദ്യാര്‍ത്ഥിനികളെക്കുറിച്ച് വളരെ നന്നായി പഠിക്കുകയും അവരുടെ കുടുംബബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും പെരുമാറ്റ രീതികളും നിരീക്ഷിച്ച് ഉറപ്പുവരുത്തിയാണ് വലവിരിക്കുന്നത്. ചിലരെ ദിവസങ്ങളോളം നിരീക്ഷിക്കാറുണ്ടെന്നും വാഹിദ് ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.

പെണ്‍കുട്ടികളെ സ്വന്തം കാര്യത്തിന് ഉപയോഗപ്പെടുത്തിയശേഷം ഇവരുടെ നഗ്‌നചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിവെക്കുന്നത് ഭാവിയില്‍ ഉപയോഗപ്പെടുത്താനും തനിക്കെതിരെ പരാതിയുമായി വരാതിരിക്കാനും വേണ്ടിയാണെന്നും വാഹിദ് വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

ഇയാള്‍ അറസ്റ്റിലായ സംഭവത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ തളര്‍ന്ന മാനസികാവസ്ഥ കണ്ട് കൂട്ടുകാരി നിര്‍ബന്ധിച്ച് ചോദിച്ചതുകൊണ്ട് മാത്രമാണ് വിവരം പുറത്തായത്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന കാലത്തുതന്നെ പെണ്‍കുട്ടികളുമായി സല്ലാപം തുടങ്ങിയ വാഹിദ് കഴിഞ്ഞ രണ്ടുവര്‍ഷമായി ജീവിതം തന്നെ ഇതിനായി മാറ്റിവെക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിരീക്ഷണം.

എറണാകുളം ജില്ലയിലെ പ്രശസ്തമായ ചില സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും മംഗളൂരുവിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രാത്രിയില്‍ വൈകുവോളം ഇയാളുടെ ചാറ്റിങ്ങ് വലയില്‍ സജീവമായിരുന്നുവെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!