സബ് രജിസ്ട്രാര്‍ ഓഫീസിന് പാര്‍ട്ടി ഓഫീസിന്റെ നിറമെന്ന് യൂത്ത് കോണ്‍ഗ്രസ്, പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ സെക്രട്ടറി വി.രാഹുല്‍.

തളിപ്പറമ്പ്: നാളെ ഉദ്ഘാടനം ചെയ്യുന്ന തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം പാര്‍ട്ടി ഓഫീസ് പോലെ പെയിന്റ് ചെയ്തെന്ന് ആക്ഷേപവുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജന. സെക്രട്ടറി വി രാഹുല്‍. 

വെളള നിറം നല്‍കിയ കെട്ടിടത്തിന് ചുവന്ന ലൈനുകളും ചുവപ്പില്‍ വെളളയിലുളള ബോര്‍ഡുമാണുളളത്.

സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരം 60 ശതമാനം മഞ്ഞയും 40 ശതമാനം പച്ചയും ചേര്‍ന്ന നിറമാണ് കെട്ടിടങ്ങള്‍ക്ക് നല്‍കേണ്ടതെന്നും ഇതില്‍ കറുപ്പിലോ വെളുപ്പിലോ ഓഫീസിന്റെ പേരെഴുതാമെന്നുമാണ് നിര്‍ദ്ദേശമെന്നും ഇതൊക്കെ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസിന് സി.പി.എം പാര്‍ട്ടി ഓഫീസില്‍ അടിക്കുന്ന പെയിന്റ് അടിച്ചു വെച്ചിരിക്കുന്നതെന്നുമാണ് യൂത്ത്  വി രാഹുല്‍ ഉന്നയിക്കുന്ന ആക്ഷേപം.

എന്നാല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളാ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍വ്വഹിച്ചത്.

പി.ഡബ്ല്യൂ.ഡി ക്ക് ആണ് ഇതിന്റെ മേന്‍നോട്ട ചുമതല. ഇതേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങളുടെയും നിറം തളിപ്പറമ്പിലേതു പോലെ തന്നെയാണ്.

ഉദ്ഘാടനം നടത്തി കൈമാറുന്നതുവരെ രജിസ്ട്രേഷന്‍ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിറം അടിയന്തരമായി മാറ്റണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കണ്ണൂര്‍ കലക്ടര്‍ക്കും ചീഫ് എഞ്ചിനീയര്‍ പി.ഡബ്ല്യു.ഡി ബില്‍ഡിംഗ് സെക്ഷന്‍ തിരുവനന്തപുരത്തേക്കും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കുമെന്നും വി. രാഹുല്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!