തളിപ്പറമ്പ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തില്‍റെ ശിലാസ്ഥാപനം എം.കെ.രാഘവന്‍ എം പി നിര്‍വ്വഹിച്ചു

തളിപ്പറമ്പ്: സാധാരണക്കാര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാന്‍ സഹകരണ മേഖല മാത്രമാണ് ഇന്നത്തെ ഏക ആശ്രയമെന്ന് എം.കെ.രാഘവന്‍ എം പി. തളിപ്പറമ്പ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് സ്വന്തമായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ നിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് അധ്യക്ഷത വഹിച്ചു. ദേശീയപാതക്ക് സമീപം കാനത്ത് ശിവക്ഷേത്രം റോഡിലാണ് 11 സെന്റ് സ്ഥലത്ത് ഒരു കോടി 13 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

1993 ല്‍ പ്രവര്‍ത്തനമാരംഭിച്ച ബാങ്കിന് 135 കോടിയുടെ നിക്ഷേപ ആസ്തിയും ആറ് കോടി രൂപ ഷെയര്‍മൂലധനവുമുണ്ട്.’. വൈസ് ചെയര്‍പേഴ്‌സന്‍ വല്‍സല പ്രഭാകരന്‍, ജോ.രജിസ്ട്രാര്‍ എം.കെ.ദിനേഷ്ബാബു, മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ സോണി സെബാസ്റ്റിയന്‍,

പി.പി.സുനിലന്‍, കെ.വി.പവിത്രന്‍, കെ.ഹഫ്‌സത്ത്, കെ.നിഷ, ടി.ജനാര്‍ദ്ദനന്‍, കല്ലിങ്കീല്‍ പത്മനാഭന്‍, പി.വി.രാജാമണി, പി.വി.രാഹുല്‍ ദാമോദരന്‍, എം.കെ.മനോഹരന്‍, കെ.എസ്.റിയാസ്, കെ.കെ.ശിവശങ്കരന്‍,

ഇ.ടി.രാജീവന്‍, പി.പി.ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒരു വര്‍ഷം കൊണ്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!