കാഞ്ഞിരങ്ങാട്ടെ നിര്‍ദിഷ്ട തളിപ്പറമ്പ് ജില്ലാ ജയിലിന് ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും.

 

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ നിര്‍ദിഷ്ട തളിപ്പറമ്പ് ജില്ലാ ജയിലിന് ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും.

ശിലാസ്ഥാപന ചടങ്ങ് അവിസ്മരണിയമായ ജനകിയ ഉത്സവമാക്കുന്നതിന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടക സമിതി രൂപീകരിച്ചു.

യോഗത്തില്‍ തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് അധ്യക്ഷത വഹിച്ചു.

ജയിംസ് മാത്യു എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ്, തഹസില്‍ദാര്‍ സി.വി.പ്രകാശന്‍, സിപിഎം ഏരിയാ സെക്രട്ടറി പി.മുകുന്ദന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, സിപിവി അബ്ദുള്ള ( മുസ്ലിംലീഗ്), ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എം.ജെ.സെബാസ്റ്റ്യന്‍, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ടി. ബാബുരാജ്, തളിപ്പറമ്പ് ജില്ലാ ജയില്‍ സ്പെഷ്യല്‍ ഓഫീസര്‍ ടി.കെ.ജനാര്‍ദ്ദനന്‍, നോഡല്‍ ഓഫിസര്‍ പി.ടി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: ജയിംസ് മാത്യു എംഎല്‍എ (ചെയര്‍മാന്‍), ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാര്‍ (ജനറല്‍ കണ്‍വീനര്‍).

കാഞ്ഞിരങ്ങാട് ആര്‍ടിഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ എട്ട് ഏക്കറിലാണ് സംസ്ഥാനത്തെ 56-ാമത്തെ ജയില്‍ നിര്‍മിക്കുന്നത്. 2020 ഫെബ്രുവരി ആദ്യവാരം നിര്‍മ്മാണം തുടങ്ങി 2021 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുകയാണ് ലക്ഷ്യം.

റിമാന്‍ഡ് തടവുകാരും ആറ് മാസംവരെ ശിക്ഷ വിധിച്ചവരുമായ പയ്യന്നൂര്‍ തളിപ്പറമ്പ് താലൂക്കുകളിലെ 400 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ സ്ത്രീകള്‍ക്കും മറ്റും പ്രത്യേക സൗകര്യമൊരുക്കും.

കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത മികച്ച സംവിധാനങ്ങളും ഉപകരണങ്ങളുമുള്ള ജയിലാണ് തളിപ്പറമ്പില്‍ നിര്‍മിക്കുന്നത്.

നിര്‍ദിഷ്ട ജയിലിന് 18.56 കോടി രൂപയാണ് നിര്‍മ്മാണചെലവ് കണക്കാക്കുന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!