തളിപ്പറമ്പ് നഗരസഭ വിശപ്പുരഹിത – പട്ടിണി വിമുക്ത നഗരസഭയാക്കി മാറ്റുന്നതിനായി റിക്രിയേഷന്‍ ക്ലബ്ബ് രംഗത്ത്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വിശപ്പുരഹിത – പട്ടിണി വിമുക്ത നഗരസഭയാക്കി മാറ്റുന്നതിനായി റിക്രിയേഷന്‍ ക്ലബ്ബ് രംഗത്ത്.

രോഗം മൂലവും പ്രായാധിക്യം കാരണവും കുടുംബത്തിന്റെ ഭക്ഷണ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത കുടുംബത്തെ ളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇത്തരം കുടുംബങ്ങള്‍ക്ക് ഓരോ മാസവും ആവശ്യമായ പലചരക്ക് സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

രോഗവും പ്രായാധിക്യവും കാരണം കഷ്ടപ്പെടുന്ന കുടുബനാഥന്‍ മാര്‍ക്കും കുടുംബനാഥകള്‍ക്കും ഇതിലേക്ക് അപേക്ഷ നല്‍കാവുന്നതാണ്.

ക്ലബ്ബ് മെമ്പര്‍മാര്‍ തനിച്ചോ ഒന്നിലധികം ആളുകള്‍ ചേര്‍ന്നോ ഓരോ കുടുംബത്തേയും ദത്തെടുക്കുന്ന രീതിയിലാണ് ഇതിലേക്ക് ഫണ്ട് കണ്ടെത്തുന്നത്.

അപേക്ഷകള്‍ ക്ലബ്ബ് നിശ്ചയിക്കുന്ന കമ്മറ്റി നേരിട്ട് പരിശോധിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.

പദ്ധതിയില്‍ ചേരാനായി സെക്രട്ടെറി, തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ്, കോര്‍ട്ട് റോഡ്, തളിപ്പറമ്പ് എന്ന വിലാസത്തില്‍ അയക്കണം.


വാര്‍ത്താ സമ്മേളനത്തില്‍ പി.എല്‍.ജോണ്‍ പേട്ടയില്‍, എസ്.സുരേഷ്, എം.വി.ഭാസ്‌ക്കരന്‍, പി.എ.നാസര്‍, എം.ബി.ബിജു എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!