തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, +2 പരിക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളായ എം.പി.ഹരികൃഷ്ണന്‍, ഹിയാസിബ്‌നു സിദ്ധീഖ്, ഹിബ സിദ്ധീഖ് എന്നിവരെയാണ് അനുമോദിച്ചത്.

കുട്ടികള്‍ക്കുള്ള മൊമന്റോ തളിപ്പറമ്പ് നഗരസഭ ചെയ്യര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് വിതരണം ചെയ്തു.

എ ആര്‍ സി നായര്‍ അധ്യക്ഷത വഹിച്ചു. പി.ടി.രത്‌നാകരന്‍, അഡ്വ: ജി.ഗിരിഷ്, കെ.ഉണ്ണികൃഷ്ണമേനോന്‍, കെ.വി.മഹേഷ് എന്നിവര്‍ സംസാരിച്ചു.

എ.പി.ഇബ്രാഹിം സ്വാഗതവും, സി.പി.സുബൈര്‍ നന്ദിയും പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!