ജനവാസ കേന്ദ്രത്തിനു സമീപം കക്കൂസ് മാലിന്യം തളളിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയില്‍ വെള്ളാരം പാറയിലെ ജനവാസ കേന്ദ്രത്തിനു സമീപം കക്കൂസ് മാലിന്യം തളളാന്‍ വന്ന ടാങ്കര്‍ ലോറി പിടിച്ചു.

തലശ്ശേരിയില്‍ നിന്ന് കക്കൂസ് മാലിന്യം കയറ്റി വെള്ളാരം പാറയിലെ ചെങ്കല്‍ ക്വാറിയില്‍ നിക്ഷേപിച്ച ടാങ്കര്‍ ലോറിയാണ് പ്രദേശവാസികള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

കോള്‍ മൊട്ടയില്‍ വാടക മുറിയില്‍ താമസിക്കുന്ന നാലംഗ സംഘമാണ് ലാലു എന്നയാളുടെ ഉടമസ്ഥതയിലുളള ചെങ്കല്‍ ക്വാറിയില്‍ കക്കൂസ് മാലിന്യം തള്ളിയത്.

പ്രദേശ വാസികള്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്ത് എത്തിയത്. ഇതിനു മുമ്പും 3 തവണ പണയില്‍ മാലിന്യംതള്ളിയിരുന്നതായും ഇതിന് പത്തായിരം രൂപ പ്രകാരം സ്ഥലമുടമയ്ക്ക് നല്‍കുന്നതിന്റെ എഗ്രിമെന്റ് കോപ്പിയും സംഘം പോലീസിനെ കാണിച്ചു.

മാലിന്യം കൊണ്ടുവന്ന വാഹനം വേളിപ്പാറ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് മാറ്റി. കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുകയും ഡങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ്

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന രീതിയില്‍ വലിയതോതില്‍ കക്കൂസ് മാലിന്യം യാതൊരു മുന്‍കരുതലുമില്ലാതെ ജനവാസ കേന്ദ്രത്തില്‍ തളളുന്നത്.

മാലിന്യം കുടിവെളളത്തില്‍ കലരുമെന്ന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം ഇടപെട്ട് പ്രദേശത്ത് ആവശ്യമായ ആരോഗ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!