ടീം സിനിമാ കനവ് ബാനറിന്റെ നാലാമത് സംരംഭം ശാന്തമീ രാത്രിയില്‍ ഷോര്‍ട്ട് ഫിലിം ഒഫീഷ്യല്‍ ടീസര്‍ പുറത്തിറക്കി. ടീസറിന് യൂട്യൂബില്‍ മികച്ച പ്രതികരണം

ടീം സിനിമാ കനവ് ബാനറിന്റെ നാലാമത് സംരംഭം ശാന്തമീ രാത്രിയില്‍ ഷോര്‍ട്ട് ഫിലിം ഒഫീഷ്യല്‍ ടീസര്‍ പുറത്തിറക്കി. ഹസീബ് പൊയിലില്‍ സംവിധാനം നിര്‍വഹിക്കുന്ന ശാന്തമീ രാത്രിയില്‍ ഷോര്‍ട്ട് ഫിലിമിന്റെ വര്‍ക്കുകള്‍ അവസാന ഘട്ടത്തിലാണ്.

മാതാപിതാക്കളുടെ കരുതലും യുവത്വവും പ്രണയവും നര്‍മ്മവും കൂടിച്ചേര്‍ന്ന പ്രമേയമാണ് സിനിമാ കനവിന്റെ പ്രവര്‍ത്തകര്‍ ഇത്തവണ ഷോര്‍ട്ട് ഫിലിമിനു വേണ്ടി തെരഞ്ഞെടുത്തത്.

ചേടിച്ചേരിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ മുരളി വായാട്ട് ടീസര്‍ പ്രകാശനം ചെയ്തു. ഷോര്‍ട്ട് ഫിലിമിന്റെ അണിയറപ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

രണ്ടു പാട്ടുകള്‍ ഉല്‍പ്പെടെ 30 മിനുട്ട് ദൈര്‍ഘ്യത്തിലാണ് ശാന്തമീ രാത്രിയില്‍ എന്ന ഷോര്‍ട്ട് ഫിലിം അണിയിച്ചോരുക്കുന്നത്. ശാരംഗ്, ദീപിക, അനൂപ്, സുര്‍ജിത്ത്, മുരളി വായാട്ട്, രാജശ്രീ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഭൂരിഭാഗം സീനുകളും ചേടിച്ചേരിയില്‍ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഹസീബ് നൂര്‍ സംവിധാനം. അസോസിയേറ്റ് ഡയറക്ടര്‍ പ്രമോദ് ചേടിച്ചേരി, കേമറ ബിബിന്‍, പശ്ചാത്തല സംഗീതം, ആലാപനം സിബു സുകുമാരന്‍, ഗാനരചന സീന ബിപിന്‍, സഹനിര്‍മാണം ഷര്‍വാന്‍, സായൂജ് ,ആര്‍ട്ട് ഫറാസ്, എന്നിവരും കൈ കാര്യം ചെയ്യുന്നു. ടീസറിന് യൂട്യൂബില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ആദ്യ സംരഭങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയവയായിരുന്നു. ശാന്തമീ രാത്രിയില്‍ ഷോര്‍ട്ട് ഫിലിം പ്രകാശനത്തിന് ഏറെ പ്രതീക്ഷയോടെയാണ് ടീം സിനിമാ കനവിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്.

 

ശാന്തമീ രാത്രിയില്‍ ഷോര്‍ട്ട് ഫിലിം ഒഫീഷ്യല്‍ ടീസര്‍ കാണാം…..

 

 

You can like this post!

You may also like!