ടീം സിനിമാ കനവിന്റെ ഷോര്‍ട്ട് ഫിലിം ശാന്തമീ രാത്രിയില്‍ ടീസര്‍ പ്രകാശനം സെപ്തംബര്‍ 9ന്

കൊച്ചി : ടീം സിനിമാ കനവിന്റെ ബാനറില്‍ ഹസീബ് പൊയിലില്‍ സംവിധാനം നിര്‍വഹിച്ച ശാന്തമീ രാത്രിയില്‍  ഷോര്‍ട്ട് ഫിലിം നിങ്ങള്‍ക്കു മുന്നിലേക്ക് എത്തുന്നു.

മാതാപിതാക്കളുടെ കരുതലും യുവത്വത്തിന്റെ കുരുത്തക്കേടുകളും പ്രണയവും നര്‍മ്മവും കൂടിച്ചേര്‍ന്ന പ്രമേയവുമായാണ് സിനിമാ കനവിന്റെ പ്രവര്‍ത്തകര്‍ ഇത്തവണ രംഗത്തു വന്നിരിക്കുന്നത്.

ശാന്തമീ രാത്രിയില്‍ സിനിമാ കനവിന്റെ നാലാമത്തെ സംരഭമാണ്. കൂട്ടുകാരുടെ കുരുത്തക്കേടുകളും പ്രണയവും നര്‍മ്മവും പറയുന്നി ടീം സിനിമാ കനവിന്റെ ഷോര്‍ട്ട് ഫിലിം ശാന്തമീ രാത്രിയിലിന്റെ ടീസര്‍ പ്രകാശനം സെപ്തംബര്‍ 9ന് ചേടിച്ചേരിയില്‍ നടക്കും.

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ മുരളി വായാട്ട് ടീസര്‍ പ്രകാശനം ചെയ്യും. ഷോര്‍ട്ട് ഫിലിമിന്റെ അണിയറപ്രവര്‍ത്തകരും അഭ്യുതയകാംഷികളും പങ്കെടുക്കും.

രണ്ടു പാട്ടുകള്‍ ഉല്‍പ്പെടെ 30 മിനുട്ട് ദൈര്‍ഘ്യമാണ് ശാന്തമീ രാത്രിയില്‍ എന്ന ഷോര്‍ട്ട് ഫിലിമിനുളളത്. ശാരംഗ്, ദീപിക, അനൂപ്, സുര്‍ജിത്ത്, മുരളി വായാട്ട്, രാജശ്രീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഹസീബ് നൂര്‍ സംവിധാനം. അസോസിയേറ്റ് ഡയറക്ടര്‍ പ്രമോദ് ചേടിച്ചേരി, കേമറ ബിബിന്‍, പശ്ചാത്തല സംഗീതം, ആലാപനം സിബു സുകുമാരന്‍, ഗാനരചന സീന ബിപിന്‍, സഹ നിര്‍മാണം ഷര്‍വാന്‍, സായൂജ് ആര്‍ട്ട, ഫറാസ് എന്നിവരും കൈ കാര്യം ചെയ്യുന്നു.

You can like this post!

You may also like!