ആ കുഞ്ഞു സുന്ദരിക്കുട്ടി ഇവിടെയുണ്ട്. മലയാളികളോട് സോഷ്യല്‍ മീഡിയ

മലയാളികള്‍ നെഞ്ചോട് ചേര്‍ത്തു വച്ച ആ കുഞ്ഞു സുന്ദരിക്കുട്ടി ആരെന്നു കണ്ടെത്തി. ആറു വര്‍ഷം മുമ്പ് ചിത്രം പകര്‍ത്തിയ കുട്ടിയെയും രക്ഷിതാക്കളെയും കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.

ഫേസ്ബുക്കിലും വാട്‌സാപ്പിലും ഗുഡ് മോണിങ്ങ് ചേര്‍ത്തു വരുന്ന ആശംസകളിലൂടെ നമുക്ക് പരിചിതയായ ആ കുഞ്ഞു സുന്ദരിക്കുട്ടി ബംഗലൂരുവിലെ നാഷണല്‍ ഏയറോസ്‌പൈസ് ലാബിലെ ജീവക്കാരനായ രൂപേഷിന്റേയും അദിതിയുടേയും മകള്‍ നിരഞ്ജനയാണ്.

2012ല്‍ രൂപേഷ് അഞ്ചുമന എടുത്ത ചിത്രമാണ് വൈറലായത്. കുട്ടിക്ക് ഇപ്പോള്‍ ഏഴ് വയസാകുന്നു. ബാംഗ്ലൂരില്‍ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള നിരഞ്ജന ഇപ്പോള് ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്.

ഞാനെടുത്ത മകളുടെ ഫോട്ടോ എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിലെ ഹിറ്റ് ഗ്രൂപ്പായ ഞാനെടുത്ത ഫോട്ടോകള്‍ എന്ന ഗ്രൂപ്പില് ഈ ഫോട്ടോ രൂപേഷ് പോസ്റ്റ് ചെയ്തതോടെയാണ് വര്ഷങ്ങളായി താലോലിച്ചിരുന്ന കുഞ്ഞിനേയും, മാതാപിതാക്കളേയും മലയാളികള് തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ഈ കണ്ടെത്തലും വൈറലായി മാറിയിരിക്കുകയാണ്.

You can like this post!

You may also like!