തളിപ്പമ്പില്‍ പതിമൂന്ന് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഉസ്താദിനെതിരെ പോക്സോ കേസ്

തളിപ്പറമ്പ്: പതിമൂന്ന് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഉസ്താദിനെതിരെ കേസ്. തളിപ്പറമ്പ് പോലീസ് പരിധിയിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ 13 കാരനെ

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്ഥാപനത്തില്‍ നിന്ന് പഠനയാത്ര പോയത് മുതല്‍ നിരന്തരമായി പ്രകൃതി വിരുദ്ധ ലൈംഗിക ചേഷ്ടകള്‍ക്കിരയാക്കി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.

ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതി പ്രകാരം തളിപ്പറമ്പ് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്‌സോപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ നേരത്തെ രക്ഷിതാക്കളുടെ പരാതി പ്രകാരം സ്ഥാപന അധികൃതര്‍ ഉസ്താദിനെ പിരിച്ചുവിടുകയും പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!