തളിപ്പറമ്പില്‍ പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ ഉസ്താദ് റിമാന്‍ഡില്‍

തളിപ്പറമ്പ്: പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ ഉസ്താദിനെ റിമാന്‍ഡ് ചെയ്തു. ചപ്പാരപ്പടവ് മംഗര ദാറുല്‍ അബ്രാറില്‍ മുഹമ്മദ് സുഹൈലിനെയാണ്(37) പോക്‌സോ കേസില്‍ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിനോദയാത്രപോയതുമുതല്‍ മുഹമ്മദ് സുഹൈല്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ആരംഭിച്ചിരുന്നുവത്രേ. അസുഖമാണെന്ന് പറഞ്ഞ് ഒരുമാസക്കാലം സ്‌കൂളിലേക്ക് പോലും പോകാന്‍ അനുവദിക്കാതെ അതീവ ക്രൂരമായാണ് പിഡിപ്പിച്ചതെന്ന് കുട്ടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിപ്രകാരം തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പീഡനത്തേതുടര്‍ന്ന് നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സുഹൈല്‍ കൊളവല്ലൂരിലെ മറ്റൊരു മത സ്ഥാപനത്തില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു.

തളിപ്പറമ്പ സി.ഐ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.പി.ഷൈന്‍, എ.എസ്.ഐ എ.ജി.അബ്ദുല്‍ റൗഫ് സി.പി.ഒ ബിനേഷ് എന്നിവര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!