തളിപ്പറമ്പ് തൃച്ചംബരത്തെ ചിപ്‌സ്‌കടയിലും പെട്രോള്‍പമ്പിലും അഴിഞ്ഞാടിയ കുപ്രസിദ്ധ മോഷ്ടാവ് വിജേഷ് പിടിയില്‍, തൊരപ്പന്‍ സന്തോഷും വലയിലെന്ന് സൂചന-

തളിപ്പറമ്പ്: പെട്രോള്‍പമ്പിലും ചിപ്സ് കടയിലും തട്ടുകടയിലും അഴിഞ്ഞാടിയ മോഷ്ടാവ് പിടിയില്‍.

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷിന്റെ കൂട്ടാളിയായ മട്ടന്നൂര്‍ മണ്ണൂരിലെ വിജേഷിനെയാണ്(29)നെയാണ് തളിപ്പറമ്പ് സി ഐ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തൃച്ചംബരം പെട്രോള്‍പമ്പിലും പമ്പിന് മുന്നില്‍ തലോറയിലെ പുതിയപുരയില്‍ ഹൗസില്‍ പി.പി.ഷീജിത്തിന്റെ ഉടമസ്ഥതയിലുള്ള ഷീബാ ചിപ്സ് സെന്ററിലും തൊട്ടടുത്ത റോയിയുടെ തട്ടുകടകയിലും കവര്‍ച്ച നടന്നിരുന്നു.

മൂന്നിടങ്ങളില്‍ നിന്നും ചില്ലറനാണയങ്ങള്‍ ഉള്‍പ്പെടെ കവര്‍ന്നെടുക്കുകയും വലിയതോതില്‍ നാശനഷ്ടങ്ങള്‍വലിയതോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.  സാധനങ്ങളും വാരിവലിച്ചിട്ട് നശിപ്പിച്ചിരുന്നു.

പെട്രോള്‍പമ്പിലെ ഗ്ലാസ് തകര്‍ത്താണ് അകത്തുകയറിയത്. മേശവലിപ്പിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.

ഷീജിത്തിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. കടയിലെ സി സി ടി വിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യത്തില്‍ നിന്നാണ് മോഷ്ടാവ് വിജേഷാണെന്ന് തിരിച്ചറിഞ്ഞത്.

ജയിലില്‍ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ തൊരപ്പന്‍ സന്തോഷും വിജേഷും ജില്ലയിലെ പല സ്ഥലങ്ങളിലും മോഷണം നടത്തിവരുന്നത് പോലീസിന് തലവേദനയായി മാറിയിരിക്കയാണ്.

കുറച്ചുദിവസം മുമ്പ് തളിപ്പറമ്പ് ദേശീയപാതയോരത്തെ ഇ-ടോയ്ലറ്റിലും കവര്‍ച്ച നടന്നിരുന്നു.

വിജേഷിന്റെ അറസ്റ്റ്  നാളെ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. തൊരപ്പന്‍ സന്തോഷും പോലീസിന്റെ കസ്റ്റഡിയിലായി സൂചനയുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!