തളിപ്പറമ്പ് റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജൈവ പച്ചക്കറി കൃഷി ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: പ്രവര്‍ത്തനമാരംഭിച്ച് മൂന്നു വര്‍ഷം തളിപ്പറമ്പിന്റെ ബാങ്കിങ്ങ് മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറിയ തളിപ്പറമ്പ് റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ സംരഭമായ ജൈവ പച്ചക്കറി കൃഷി ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യവുമായി ജനോപകാരപ്രദമായ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയ സൊസൈറ്റി ജൈവപച്ചക്കറി കൃഷി പ്രോത്സാഹനം നേരത്തേ തന്നെ ലക്ഷ്യമിട്ടിരുന്നു.

ഇപ്പോള്‍ കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്കു പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയുമാണ് ജൈവ പച്ചക്കറി ഉല്‍പാദന വിപണന രംഗത്തേക്കു കടക്കുന്നത്.

കുറ്റിക്കോല്‍, കൂവോട്, കീഴാറ്റൂര്‍, പുളിമ്പറമ്പ് എന്നിവിടങ്ങളില്‍ നാല് ഏക്കറില്‍ മരച്ചീനി, വെണ്ട, കുമ്പളം, മത്തന്‍, ചേന എന്നിവയാണ് കൃഷി ചെയ്യുന്നത്. സൊസൈറ്റി ഡയറക്ടര്‍മാര്‍ ചുതലയേറ്റെടുത്താണ് കൃഷി നടപ്പിലാക്കുക.

വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ട് തികച്ചും ജൈവരീതിയാണ് കൃഷിക്ക് അവലംഭിക്കുക. സൊസൈറ്റി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കൃഷി നടത്തുന്ന

പാടശേഖരസമിതികള്‍, കുടുംബശ്രീകള്‍, സ്വാശ്രയസംഘങ്ങള്‍, മറ്റ് കൂട്ടായ്മകളുടെയും ഉല്‍പ്പന്നങ്ങളും സംഭരിച്ച് തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ സ്ഥിരം കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വിപണനം നടത്തും.

കീഴാറ്റൂര്‍ വായനശാലക്കു സമീപത്തെ കൃഷിയിടത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ കല്ല്യാശേരി മണ്ഡലം എം.എല്‍.എ ടി.വി രാജേഷ് കുമ്പളം വിത്ത് നട്ട് ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി പ്രസിഡന്റ് കോമത്ത് മുരളീധരന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി. വിജയന്‍, പി. മുകുന്ദന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, കൃഷി ഓഫിസര്‍ സപ്‌ന തുടങ്ങിയവര്‍ സംബന്ധിച്ചു. ടി, ബാലകൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി ടി.വി പ്രദീപന്‍ നന്ദിയും പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!