വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ്. തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫിസ് ധര്‍ണ്ണ നടത്തി

തളിപ്പറമ്പ്: പ്രവാസികളുടെ തിരിച്ച് വരവും പുനരധിവാസവും ഉറപ്പാക്കുക, പൊട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക, സ്വര്‍ണ്ണക്കടത്ത് ആരോപണം നേരിടുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക

എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ്. തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് താലൂക്ക് ഓഫിസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

പി.മുഹമ്മദ് ഇഖ്ബാലിന്റെ അധ്യക്ഷധയില്‍ സി.പി.വി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു, നൗഷാദ് ബ്ലാത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി, ടി.വി. രവി, എം.എന്‍ .പൂമംഗലം,

കൊടിയില്‍ സലിം, പി..പി നിസാര്‍, പി, സി. നസീര്‍, കെ.പി. ഹനീഫ, കെ. രഞ്ജിത്ത്, സി.പി മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!