ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ തടസമില്ലാത്ത മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കണം

തളിപ്പറമ്പ്: ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ നെറ്റ് വര്‍ക്കിന് വേണ്ടി ബുദ്ധിമുട്ടുന്നു.

ജില്ലയിലെ പല ഭാഗങ്ങളിലും, പ്രതേകിച്ച് മലയോര മേഖലയില്‍ തീരെ നെറ്റ് വര്‍ക്ക് കിട്ടാത്ത സാഹചര്യം ആണ് ഇപ്പോള്‍ ഉള്ളത്. ക്ലാസ്സുകള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ വീടിനു പുറത്തും മറ്റു ദൂര പ്രേദേശങ്ങളിലും നെറ്റ് വര്‍ക്കിന് വേണ്ടി അലയേണ്ട അവസ്ഥയാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

മലയോര മേഖലയിലുള്ള വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമായി നടക്കുവാന്‍ വേണ്ടി ബി.എസ്.എന്‍.ല്‍ അധികൃതര്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും കെ.എസ്.യു തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് പി. നവനീത് പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!