ഇത് ഉത്തമന്‍കട–എതിനും ഫൈവ് റൂപ്പീസ് ഓണ്‍ലി

ചെറുവത്തൂര്‍: ചെറുവത്തൂര്‍ മയ്യിച്ചയിലെ ഉത്തമന്റെ ചായക്കടയില്‍ മാന്ദ്യമില്ല.

മറ്റിടങ്ങളില്‍ ആഴ്ച്ചകള്‍ വെച്ച് വിലകള്‍ മാറിമറിയുമ്പോള്‍ സ്ഥിരമായി അഞ്ചുരൂപയ്ക്ക് ചായയും പലഹാരവും കിട്ടുന്നു എന്നതാണ് ഉത്തമന്‍കടയുടെ പ്രത്യേകത.

മയ്യിച്ച വയല്‍ക്കര ഭഗവതിക്ഷേത്ര പരിസരത്തുള്ള ഈ ചായക്കട തുടങ്ങിയിട്ട് ആറ് വര്‍ഷങ്ങളായെങ്കിലും വിലകളില്‍ മാറ്റം വരുത്തിയിട്ടില്ല.

ദേശീയപാതയോരത്ത് നിന്ന് മയ്യിച്ച പാലം കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് ഉത്തമന്റെ ചായക്കട.

പേരിന് പോലും പേര് വെക്കാത്ത ഓലമേഞ്ഞ ചെറിയൊരു കട. വിസ്തരിച്ചിരിക്കാന്‍ മേശയും കസേരയുമൊന്നുമില്ല.

ആകെയുള്ളത് ചെറിയ രണ്ട് ബെഞ്ചുകളും ഡെസ്‌ക്കുകളും മാത്രം.

രാവിലെ പൂരിയും സബ്ജിയും പുട്ടും പയറും ലഭിക്കും. വൈകുന്നേരം പഴം നിറച്ചതും ഈത്തപ്പഴം ബോണ്ടയുംഅതാണ് ഉത്തമന്‍കടയിലെ മെനു.

എല്ലാ ജോലിയും ചെയ്യുന്നത് ഉത്തമന്‍ തന്നെ.

പണിക്കാര്‍ക്ക് കൊടുക്കാന്‍ മാത്രം പണം കിട്ടാതത്തത് തന്നെയാണ് ഇതിന് കാരണം.
പുലര്‍ച്ചെ നാലിനാണ് കട തുറക്കുന്നത്. 

16 വര്‍ഷം മുമ്പ് ചായക്കച്ചവടം തുടങ്ങിയെങ്കിലും കാര്യമായി ഒന്നും നേടാന്‍ സാധിച്ചിട്ടില്ലെന്ന് പറയുമ്പോഴും ഒരുപാടുപേരുടെ സ്‌നേഹം കൂടെയുണ്ടെന്ന് ഉത്തമന്‍ പറയുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!