തളിപ്പറമ്പിന്റെ സാംസ്‌ക്കാരിക മുഖം വി.വി.വിജയന്‍ 31 ന് വിരമിക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിന്റെ സാംസ്‌ക്കാരിക മുഖമായി മാറിയ നഗരസഭാസഭാ ലൈബ്രേറിയനും എഴുത്തുകാരനുമായ വി.വി.വിജയന്‍ മുപ്പത്തിയൊന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം  മെയ് 31 ന് സര്‍വീസില്‍ നിന്ന് വിരമിക്കും. 

തളിപ്പറമ്പ്, പുനലൂര്‍, ചിറ്റൂര്‍, കാസര്‍ഗോഡ് നഗരസഭകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള വിജയന്‍ കൂടുതല്‍ കാലവും തളിപ്പറമ്പില്‍ തന്നെയായിരുന്നു.

തളിപ്പറമ്പില്‍ നഗരസഭ മുന്‍കൈയെടുത്ത് ആരംഭിച്ച തളിപ്പറമ്പ ഫെസ്റ്റിന്റെ മുഖ്യ ആസൂത്രകാനായിരുന്നു.

മുനിസിപ്പല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്,  സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍, സംസ്ഥാന ഓഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മാനവ സംസ്‌കൃതിയുടെ ജില്ലാ വൈസ് പ്രസിഡന്റാണ്.

സംസ്‌കാരസാഹിതി, പയ്യന്നൂര്‍ സര്‍ഗ്ഗജാലകം, കാസര്‍ഗോഡ് തെക്കീല്‍ പി അഹമ്മദലി ഫൗണ്ടേഷന്‍ എന്നിവയുടെ ഭാരവാഹിയാണ്.

ദിനപത്രങ്ങളിലും ആനുകാലികങ്ങളിലുമായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അക്ഷരജ്യോതി പുരസ്‌ക്കാരം, വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

എഴുപതിലധികം ജീവനക്കാരുള്ള തളിപ്പറമ്പ് നഗരസഭയിലെ സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റായ വിജയന് വിപുലമായ യാത്രയയപ്പ് പരിപാടി ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക് ഡൗണ്‍ കാരണം യാത്രയയപ്പ് പരിപാടി മാറ്റി വെക്കുകയായിരുന്നു.

വായനക്കാര്‍ കയറാന്‍ മടിച്ചിരുന്ന തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി മൂന്ന് നിലകളിലായി പുതിയ കെട്ടിടം പണിതതിലും മികച്ച നിലവാരമുള്ള പതിനായിരത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറിയാക്കി മാറ്റിയതിലും വിജയന്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

മഹാകവി അക്കിത്തം, സുഗതകുമാരി, ടി.പത്മനാഭന്‍, ജഗതി ശ്രീകുമാര്‍, ഗായകന്‍ പി.ജയചന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖരുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന വ്യക്തിത്വമാണ് വി.വി.വിജയന്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!