സി.പി.എം മുറിയാത്തോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

തളിപ്പറമ്പ്: സി.പി.എം മുറിയാത്തോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്രാഞ്ച് പരിധിയിലെ ഇരുന്നുറ് വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുറിയാത്തോട് വെച്ച് നടന്ന പരിപാടിയില്‍ ടി.വി.രാജേഷ് എം.എല്‍.എ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബ്രാഞ്ച് സെക്രട്ടരി എം.വി.അനീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കരുണാകരന്‍, ടി. ലത, അരിയില്‍ ലോക്കല്‍ സെക്രട്ടറി കെ.ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!