പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ ഇനി തൃച്ചംബരത്തപ്പന്റെ ‘ ചോയ്യാമ്പി’ പദം അലങ്കരിക്കും.

തളിപ്പറമ്പ്: തൃച്ചംബരത്തപ്പന്റെ ചോയ്യാമ്പി യാകാൻ ഇത്തവണ വിജയ് നീലകണ്ഠന് ഭാഗ്യം.

ഇന്ന് കൊടിയേറിയ ഉല്‍സവത്തിന്റെ കൂടെ ഇനി മാര്‍ച്ച് 20 വരെ ദിവസവും വെള്ളികെട്ടിയ ചൂരല്‍ ആചാരവടിയുമായി ഇദ്ദേഹം ആജ്ഞാദൂതനായി കൂടെയുണ്ടാവും.

തൃച്ചംബരത്തപ്പന്റെ ഉല്‍സവത്തില്‍ നിരവധി അവിഭാജ്യഘടകങ്ങള്‍ ഉള്ളതിലൊന്നാണ് പരശുരാമന്‍ കല്‍പ്പിച്ചു നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്ന ചോയ്യാമ്പി സ്ഥാനം.

തമിഴ് അയ്യര്‍ ബ്രാഹ്മണ കുടുംബാംഗങ്ങളാണ് പരമ്പരാഗതമായി ‘ചോയാമ്പി’ സ്ഥാനം അലങ്കരിക്കുന്നത്. 

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പാലക്കാട് നിന്നും തൃച്ചംബരത്തേക്ക് കുടിയേറി പാര്‍ത്തവരാണ് ഇവര്‍.

(പണ്ട് പരശുരാമന്‍ കൊണ്ടുവന്ന് കുടിയിരുത്തിയതായും വിശ്വസിക്കപ്പെടുന്നു.)

മുൻ വർഷങ്ങളിൽ ചോയാമ്പി സ്ഥാനം വഹിച്ചിരുന്ന ശേഷാദ്രിനാഥ് എന്ന സേതുവിന്

ആചാര സംബന്ധമായി തടസമുണ്ടായതോടെയാണ് താൽക്കാലികമാണെങ്കിലും വിജയ് അയ്യർക്ക് ചോയാമ്പി സ്ഥാനം ലഭിച്ചത്.

ശേഷാദ്രിനാഥ് എന്ന സേതു ഏട്ടന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെയാണ് എന്നെ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്ന് വിജയ് നീലകണ്ഠന്‍ പറഞ്ഞു.

മാതാപിതാക്കള്‍, പ്രപിതാമഹന്‍ ബ്രഹ്മശ്രീ. നീലകണ്ഠ അയ്യര്‍ (കമ്പനി സ്വാമി), ആചാര്യര്‍, തമ്പുരാന്‍ രാജരാജേശ്വരന്‍, തൃച്ചംബരത്തപ്പന്‍ എന്നിവരുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു കൊണ്ടാണ് ഈ ജന്മനിയോഗത്തിനായി ഒരുങ്ങുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

തൃച്ചംബരത്ത് കൊടിയും മുളയും നിവര്‍ന്നു തുടങ്ങുന്നതു മുതല്‍ ചോയാമ്പിയുടെ കര്‍ത്തവ്യങ്ങള്‍ തുടങ്ങുകയായി.

മഴൂരത്തപ്പനെ തൃച്ചംബരത്തേക്ക് ക്ഷണിക്കാനും, ആനയിക്കാനും പോകേണ്ടത് ‘ചോയ്യാമ്പി’യാണ്.

ഉത്സവത്തിലുടനീളം പ്രതിനിധിയായി ആചാര വടിയുമായി കൂടെ ഉണ്ടാവണം. മോതിരം വെച്ച് തൊഴല്‍ ചടങ്ങ് നടക്കുമ്പോള്‍ മോതിരം കൊടുക്കുന്നതും ഉത്തരവാദിത്വമാണ്.

പെരിഞ്ചെല്ലൂര്‍ ഗ്രാമത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന അനിര്‍വചനീയമായ ബലരാമ- ശ്രീകൃഷ്ണ നൃത്തത്തോടൊപ്പം അനുയാത്രചെയ്യാന്‍ ലഭിക്കുന്നത് ഏറ്റവും വിയ സൗഭാഗ്യമായിട്ടാണ് കരുതപ്പെടുന്നത്.

പെരിഞ്ചെല്ലുര്‍ ഗ്രാമത്തിലെ നമ്പൂതിരിമാര്‍ ‘തന്ത്രം ‘ അടിസ്ഥാനമാക്കുമ്പോള്‍ ‘മന്ത്ര’മാണ് തമിഴ് ബ്രാഹ്മണരുടെ പൂജാവിധികളുടെ അടിസ്ഥാനം.

പരിസ്ഥിതി-വന്യജീവി സംരക്ഷണ രംഗത്തും പെരിഞ്ചെല്ലൂര്‍ സംഗീതസഭയുടെ സ്ഥാപകനായി സംഗീതരംഗത്തും വേറിട്ടുനില്‍ക്കുന്ന വിജയ്‌നീലകണ്ഠന്‍ ചോയ്യാമ്പി സ്ഥാനലബ്ധിയോടെ വേറിട്ട ചൈതന്യമായി മാറുകയാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!