വിളയാങ്കോട് ശിവക്ഷേത്രം കൊടിയേറ്റ മഹോത്സവം 17 മുതല്‍ 23 വരെ

പിലാത്തറ: വിളയാങ്കോട് ശിവക്ഷേത്രം കൊടിയേറ്റ മഹോത്സവം 17 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

17 ന് വൈകുന്നേരം ശുദ്ധി ക്രിയകള്‍, പ്രാസാദ ശുദ്ധി തുടങ്ങിയ കര്‍മ്മങ്ങള്‍ നടക്കും. 18 ന് രാവിലെ ഗണപതി ഹോമവും ബിംബശുദ്ധിക്രിയകളും.

വൈകുന്നേരം 4.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര ചിറ്റന്നൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.

6.30ന് ദീപാരാധന, 6.45ന് ആചാര്യവരണം. രാത്രി 7 ന് കൊടിയേറ്റം. തുടര്‍ന്ന് മുളയിടല്‍, ശ്രീഭൂതബലി, അത്താഴപൂജ എന്നിവയും നടക്കും.

19 ന് രാവിലെ ഗണപതിഹോമം, 2.30 ന് കൊറക്കോട് ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ അക്ഷരശ്ശോക സദസ്, രാത്രി ഏഴിന് തായമ്പക, 7.30 ന് തിടമ്പ് നൃത്തം, രാത്രി 10 ന് ഭക്തിഗാനസുധ, 20 ന് രാത്രി 7 ന് തായമ്പക, 7.30 ന് തിടമ്പ് നൃത്തം, തുടര്‍ന്ന് തിരുവത്താഴപൂജ, 10.30 ന് വിളയാങ്കോട് ശിവക്ഷേത്രം ഭജനസമിതിയുടെ ഗാനസുധയും വിവിധ കലാപരിപാടികളും.

21 ന് രാവിലെ ഉത്സവബലി . ഉച്ചക്ക് ശേഷം 2 ന് അക്ഷരശ്ലോകസദസ്. രാതി 7 ന് തായമ്പക, 7.30 ന് തിടമ്പ് നൃത്തവും തിരുവത്താഴപൂജയും, രാത്രി 11 ന് രാമ രസം നൃത്താവതരണം.

22 ന് ഉച്ചക്ക് 2 ന് അക്ഷരശ്ലോക സദസ്. രാത്രി ഏഴിന് വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രനും ചെറുതാഴം മനോജും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, 9 ന് പള്ളിവേട്ട.

23 ന് സമാപന ദിവസം രാവിലെ പള്ളിയുണര്‍ത്തല്‍, ഉഷപൂജ, ആറാട്ട് ബലി, ക്ഷേത്രക്കുളത്തില്‍ ആറാട്ടും തുടര്‍ന്ന് കൊടിയിറക്കലും. ഉച്ചക്ക് 12 ന് ആറാട്ട് സദ്യ.

വാര്‍ത്താസമ്മേളനത്തില്‍ പി. ചന്തുക്കുട്ടി, കെ.പി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍, എം.ശംഭു, കെ.ബി.കെ.മാരാര്‍ എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!