സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ഇരുന്നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് ജുമാനമസ്‌ക്കരം നടത്തി: പള്ളി ഖത്തീബിനെതിരെ പോലീസ് കേസ്

പിലാത്തറ: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ഇരുന്നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് ജുമാനമസ്‌ക്കരം നടത്തിയതിന് പള്ളി ഖത്തീബിനെതിരെ പരിയാരം പോലീസ് കേസെടുത്തു. പിലാത്തറയിലെ ബദര്‍ ജുമാമസ്ജിദ് ഖത്തീബ് കബീറിനെതിരെയാണ് കേസ്.

ഇന്നലെ നടന്ന ജുമാനമസ്‌ക്കാരത്തിലാണ് നിയന്ത്രണങ്ങല്‍ ലംഘിച്ച് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് നമസ്‌ക്കാരം നടത്തിയത്. ഐപിസി 188, 269 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ഉച്ചക്ക് തന്നെ പോലീസ് കേസെടുക്കാന്‍ തീരുമാനിച്ചുവെങ്കിലും സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് പോലീസിന്റെ ഉന്നതങ്ങളില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാത്രി പത്തരയോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!