പരിയാരം: മാതാവിനെയും സഹോദരിയേയും മര്‍ദ്ദിച്ച യുവാവിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.
ചെറുതാഴം കാപ്പുങ്ങലിലെ പയ്യരട്ട ഹൗസില്‍ പ്രജിത്തിനെയാണ്(44) സിഐ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. കാപ്പുങ്ങല്‍ പാര്‍വതി(65)യുടെ പരാതിയിലാണ് അറസ്റ്റ്.

സ്ഥിരം ശല്യക്കാരനായ പ്രജിത്തിനെതിരെ നേരത്തെ മാതാവിന്റെ പരാതിയില്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്ത് അമ്മയും സഹോദരിയും താമസിക്കുന്ന വീട്ടില്‍ കയറരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഇത് ലംഘിച്ച് കഴിഞ്ഞ ദിവസം വീട്ടില്‍ കയറി ഇരുവരേയും തെങ്ങിന്റെ മടല് കൊണ്ടും കൈകൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി.
വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ഇയാളെ പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
