പരിയാരത്ത് പരസ്യ മദ്യപാനം നടത്തിയത് ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി അക്രമം. മൂന്നു പേര്‍ക്ക് പരിക്ക്

പരിയാരം: വീടിന് സമീപത്തെ പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയത് ചോദ്യം ചെയ്ത വിരോധത്തില്‍ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി അക്രമം അഴിച്ചുവിട്ടു. വീടിനു നേരെയും അക്രമം.

സംഭവത്തില്‍ പാണപ്പുഴ ഇരുള്‍ പി.എം.സണ്ണിയുടെ ഭാര്യ ലാലി(54) മകന്‍ അമല്‍ തോമസ് (30) അയല്‍വാസി ഷാജി കോട്ടായി (35) എന്നിവര്‍ക്ക് പരിക്കേറ്റു.

കൃസ്തുമസ് ദിനത്തില്‍ ഉച്ചക്ക് സണ്ണിയുടെ വീട്ടിനു സമീപത്തെ പൊതുസ്ഥലത്ത് മൂന്നു പേര്‍ പരസ്യമായി മദ്യപിക്കുന്നത് വീട്ടുകാരും അയല്‍വാസിയും ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്തവരെ മദ്യപസംഘം ചീത്തവിളിക്കുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ സംഘവും മറ്റു 5 പേരും ചേര്‍ന്ന് ഒരു മിനിലോറിയിലെത്തി അക്രമം നടത്തുകയായിരുന്നു.

പരിക്കേറ്റവരെ പയ്യന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരം പോലീസ് പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ അക്രമിസംഘത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!