ഇന്ന് രാവിലെ അന്തരിച്ച റിട്ട. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി വി.എം.ജോസഫിന്റെ സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയില്‍-

തളിപ്പറമ്പ്: ഇന്ന് രാവിലെ നിര്യാതനായ റിട്ട.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കരിമ്പം പനക്കാട്ടെ വണ്ടനാനിയില്‍ വി.എം.ജോസഫിന്റെ(73) സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍ നടക്കും.

ഭാര്യ: റോസമ്മ. മക്കള്‍: റോജന്‍, ജെറി. മരുമക്കള്‍: അനി പുല്ലാട്ട്(ചെമ്പന്തൊട്ടി), ബൈജു മനയാനിക്കല്‍(ഗവ.എഞ്ചീനീയറിംഗ് കോളേജ്, മാങ്ങാട്ടുപറമ്പ്).

സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍.

പുളിങ്ങോം സ്വദേശിയായ വി.എം.ജോസഫ് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ എസ്.ഐ, സി.ഐ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി കരിമ്പം പനക്കാടാണ് താമസം.

നാളെ രാവിലെ 7 മണിയോടെ മൃതശരീരം കരിമ്പത്തുള്ള ഭവനത്തില്‍ എത്തിച്ചു 11 മണിയോടെ ശുശ്രൂഷക്ക് ശേഷം പള്ളിയിലേക്ക് കൊണ്ടു പോകും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!