വി.ടി.വി.എന്ന മൂന്നക്ഷരം ഗാന്ധിയന്‍ ചിന്തയുടെ വേറിട്ട ചൈതന്യം.

പിലാത്തറ: വി.ടി.വി. എന്ന മൂന്നക്ഷരത്തിന്റെ തിളക്കവും വ്യാപ്തിയും പ്രവാസലോകം അറിഞ്ഞനുഭവിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യമാണ്.

അതോടൊപ്പം രണ്ടാം ബര്‍ദോളി എന്നറിയപ്പെടുന്ന പയ്യന്നൂരിലും പരിസരങ്ങളിലും നിഷ്‌കാമകര്‍മ്മം കൊണ്ട് നാടിന്റെ വേറിട്ടുനില്‍ക്കുന്ന ചൈതന്യമാവുകയാണ് വി.ടി.വി.ദാമോദരന്‍ എന്ന ഗാന്ധിയന്‍.

ആ മൂന്നക്ഷരങ്ങള്‍ക്ക് മുഖവുര വേണ്ടെന്ന് ഒരിക്കലെങ്കിലും സംസാരിച്ചിട്ടുള്ള എല്ലാവരും സമ്മതിക്കുന്നതാണ്.

പുറച്ചേരി ഗവ.യു.പി.സ്‌കൂളില്‍ പുതുതായി സ്ഥാപിക്കുന്ന ഗാന്ധിജിയുടെ പ്രതിമക്ക് പിന്നിലും വി.ടി.വിയുടെ പിന്തുണയുണ്ട്.

ഇദ്ദേഹം മുന്‍കൈയെടുത്ത് അബുദാബിയില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമ ലോകത്തിന്റെ ഏത് ഭാഗത്തും നിന്നും അബുദാബിയിലെത്തുന്നവരെ ഒരുപോലെ ആകര്‍ഷിക്കുന്നതാണ്.

ഒരു ഗാന്ധിയന്‍ അരായിരിക്കണമെന്ന് വാക്കുകള്‍ കൊണ്ടും പ്രവൃത്തികൊണ്ടും മറ്റുള്ളവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഉതകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും കവി എന്ന നിലയിലും പ്രവാസലോകത്ത് തന്റെ സാന്നിധ്യമറിയിച്ച വി.ടി.വിയുടെ കവിതകള്‍ അറബ് ഭാഷയിലുള്‍പ്പെടെ പരിഭാഷപ്പെടുത്തിക്കഴിഞ്ഞു.

പ്രവര്‍ത്തന മേഖലകളിലെല്ലാം വിശ്വാസത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മനുഷ്യത്വത്തിന്റെയും മുദ്രകള്‍ ബാക്കിയാക്കിയ പാരമ്പര്യമുള്ള വി.ടി.വിയുടെ നേതൃത്വത്തില്‍ പുറച്ചേരി യു.പി.സ്‌കൂളില്‍ സ്ഥാപിക്കപ്പെടുന്ന ഗാന്ധിപ്രതിമയും നിര്‍മ്മാണത്തിലെ കുലീനത നിലനിര്‍ത്തുന്നതാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!