വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കു നേരെ ആക്രമണം :  പ്രതി ഷേധ ജ്വാല സംഘടിപ്പിച്ചു

തളിപ്പറമ്പ് : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ടി. നസ്സിറുദ്ദീനും,സംസ്ഥാന സെക്രട്ടറി കെ. സേതു മാധവനും നേരെ പാലക്കാട് ജില്ലയിൽ വെച്ചുണ്ടായ അക്രമണത്തിൽ കെ.വി.വി. ഇ.എസ് യൂത്ത് വിംഗ് കണ്ണൂർ ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധയൂണിറ്റുകളിൽ പ്രധിഷേധം ആളിപടർന്നു.

തളിപ്പറമ്പ യൂത്ത് വിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവവ്യപാരികളെയും ഏകോപന സമിതി മെമ്പര്മാരെയും ഉൾപ്പെടുത്തി പ്രതിഷേധ ജ്വാലയും പ്രതിഷേധ യോഗവും തളിപ്പറമ്പ പട്ടണത്തിൽ നടത്തി യൂത്ത് വിങ് യൂണിറ്റ് ട്രഷറർ കെ.ഖലീലിന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ്‌. റിയാസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് എതിർക്കേണ്ടത് അല്ലാതെ അക്രമണം കൊണ്ടല്ലയെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ എടുക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു, യോഗത്തിന് തളിപ്പറമ്പ യൂത്ത് വിങ് പ്രവർത്തക സമിതി അംഗങ്ങളായ അസീസ് സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!