വാട്ടര്‍ അതോറിറ്റി ജീവനക്കാരനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി

തളിപ്പറമ്പ്: ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. മര്‍ദ്ദനമേറ്റ വാട്ടര്‍ അതോറിറ്റി തളിപ്പറമ്പ് ഡിവിഷണല്‍ ഓഫീസിലെ യുഡി ക്ലര്‍ക്കും ശ്രീകണ്ഠാപുരം കോട്ടൂര്‍ സ്വദേശിയുമായ പി.ഉത്തമന്‍(47)നെ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഓഫീസിലെ ഡ്രൈവര്‍ മനോജാണ് മര്‍ദ്ദിച്ചതെന്നാണ് തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന ഒരു സന്ദേശത്തിന്റെ പേരിലുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമായി പറയുന്നത്. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!