വീ മൂവീ ലാബിന്റെ ബാനറില്‍ തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം കാലൊച്ച (കാലന്റെ ഒച്ച) യുട്യൂബില്‍ റീലീസ് ചെയ്തു

തളിപ്പറമ്പ്: വീ മൂവീ ലാബിന്റെ ബാനറില്‍ തയ്യാറാക്കിയ കാലൊച്ച(കാലന്റെ ഒച്ച) ഷോര്‍ട്ട് ഫിലിമിന്റെ യുട്യൂബ് റീലീസ് തളിപ്പറമ്പ് തഹസില്‍ദാര്‍ മോഹനന്‍ നിര്‍വ്വഹിച്ചു.

സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകണമെങ്കില്‍ നാമോരുത്തരും കരുതലോടെയിരിക്കണമെന്ന് വളരെ ലളിതമായി പറയുന്ന ഈ കൊച്ചു സിനിമയുടെ രചനയും സംവിധാനവും രാജേഷ് വടക്കാഞ്ചേരിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ക്യാമറ വിനോദ് കുമാര്‍ പ്ലാത്തോട്ടം, എഡിറ്റിംഗ് വിനോദ് മൊത്തങ്ങ, അസ്സോസിയേറ്റ് പ്രജീഷ് വടക്കാഞ്ചേരി. അഭിനേതാക്കള്‍ രാജേഷ് വടക്കാഞ്ചേരി, സുധന്‍ മുള്ളൂല്‍, സുകുമാരന്‍ കൂവോട്, ഗോവിന്ദന്‍ കൂവോട്, വിനോദ് മൊത്തങ്ങ, റംഷി പട്ടുവം, ബിമല്‍ മുതുകുട, സന്തോഷ് നരിക്കോട് എന്നിവരുമാണ്.

പ്രശസ്ത കലാകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ കരിവെള്ളൂര്‍ മുരളി നല്‍കുന്ന ബോധവല്‍ക്കരണ സന്ദേശവും ഷോര്‍ട്ട് ഫിലിമില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. ചിത്രീകരണം മുതല്‍ എല്ലാ പ്രവര്‍ത്തികളും മൊബൈല്‍ ക്യാമറ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്.

ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ഷോര്‍ട്ട് ഫിലിമിന് ലഭിച്ചത്. ദൂരം, അരികിലായ്, ശേഷം, ബാല്യങ്ങള്‍, മുന്‍പേ എന്നിവയാണ് രാജേഷ് വടക്കാഞ്ചേരിയുടെ സംവിധാനത്തില്‍ വീ മൂവീ ലാബ് നേരത്തേ പുറത്തിറക്കയ ഷോര്‍ട്ട് ഫിലിമുകള്‍. സിക്‌സ് ഐ മീഡിയ യൂടൂബ് ചാനലിലാണ് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത്.

 

ഷോര്‍ട്ട് ഫിലിം കാലൊച്ച (കാലന്റെ ഒച്ച) യുട്യൂബില്‍ കാണുവാന്‍ താഴെയുളള ലിങ്കില്‍ പ്രവേശിക്കൂ…..

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!