വീ മൂവി ലാബിന്റെ ബാനറില്‍ രാജേഷ് വടക്കാഞ്ചേരി രചന സംവിധാനവും നിര്‍വ്വഹിച്ച ബാല്യങ്ങള്‍ ഹ്രസ്വചിത്രത്തിന് യു ട്യൂബില്‍ മികച്ച പ്രതികരണം

തളിപ്പറമ്പ് : ഇരുണ്ട കാഴ്ച്ചകളിലേക്ക് തെളിയുന്ന നോട്ടവുമായി വീ മൂവി ലാബിന്റെ ബാനറില്‍ രാജേഷ് വടക്കാഞ്ചേരി രചന സംവിധാനവും നിര്‍വ്വഹിച്ച ‘ബാല്യങ്ങള്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ യു ട്യൂബ് റിലീസ് നടന്നു.

ആദ്യ പ്രദര്‍ശനം ബക്കളം ചെഗുവേര ക്ലബില്‍ നടന്നിരുന്നു. ഇന്നത്തെ പൊതു സമൂഹം അവഗണിക്കുന്ന തെരുവ് ബാല്യങ്ങളുടെ ദൈന്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതോടൊപ്പം പരിഷ്‌കാരികള്‍ എന്ന് അഹങ്കരിക്കുന്നവരേക്കാള്‍ മനുഷ്യത്വവും തിരിച്ചറിവും തെരുവില്‍ കഴിയുന്നവരിലുണ്ട് എന്നും കാട്ടിത്തരുന്നതാണ് ബാല്യം എന്ന ഹ്രസ്വചിത്രം.

കാമറ വത്സരാജ് ആര്യ, വിനോദ് പ്ലാത്തോട്ടം, വിജേഷ് പുന്നക്കുളങ്ങര. മേക്കപ്പ് വിജയന്‍ കുറ്റിയേരി. സഹസംവിധാനം പ്രജീഷ് വടക്കാഞ്ചേരി നിര്‍വ്വഹിച്ചു.

ആര്‍ദ്ര വേണു, ഗൗരി പാര്‍വ്വതി, സുധന്‍ മുള്ളൂല്‍, പ്രമോദ് കൈയ്യം, വിനോദ്, വിജയന്‍, സുകുമാരന്‍ കൂവോട്, വിനോദ് മൊത്തങ്ങ, ബീന ഗംഗാധരന്‍ എന്നിവര്‍ വേഷമിട്ടു.

യു ട്യൂബ് റിലീസ് പ്രശസ്ത തിരക്കഥകൃത് വിജേഷ് വിശ്വം നിര്‍വഹിച്ചു. താവം ഗ്രാമവേദി കലാകാരന്‍മാരായ റംഷി പട്ടുവം സുധാകരന്‍ എന്നിവര്‍ സിഡി പ്രകാശനം നിര്‍വഹിച്ചു.

വടക്കാഞ്ചേരി വെളുത്തൂല്‍ കാവില്‍ നടന്ന കലാ സാംസ്‌കാരിക പരിപാടിയോയൊപ്പം നടന്ന ചടങ്ങില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും പങ്കെടുത്തു.

കേരളാ ഓണ്‍ലൈന്‍ന്യൂസ് യു ട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ബാല്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…….   https://youtu.be/gjoewMHQFdM

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!