തളിപ്പറമ്പില്‍ ആഴ്ച്ചച്ചന്ത വരുന്നു-കര്‍ഷക രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കൃഷിഭവന്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വില്‍പനയ്ക്കായി ആഴ്ചചന്ത തുടങ്ങുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ ടൗണ്‍സ്‌ക്വയറില്‍ ഈ പദ്ധതി ആരംഭിക്കുന്നത്.

എല്ലാ ബുധനാഴ്ചകളിലുമാണ് ചന്ത നടത്താനുദ്ദേശിക്കുന്നത്.

ചന്തയില്‍ വില്‍പനയ്ക്ക് വെക്കാവുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ നല്‍കുവാന്‍ സാധിക്കുന്ന നഗരസഭാ പരിധിക്കകത്തെ കര്‍ഷകര്‍ 9847190883, 9495061373, 9400438218 എന്നീ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഓഫീസര്‍ സപ്‌ന അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!